ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ 22 സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കി കേന്ദ്രം
ആധാര്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ 22 സ്വകാര്യ കമ്പനികള്‍ക്ക് അനുമതി
ആമസോണ്‍ പേ (ഇന്ത്യ), ഹീറോ ഫിന്‍കോര്‍പ്പ് എന്നിവയുള്‍പ്പെടെ 22 സാമ്പത്തിക കമ്പനികള്‍ക്ക് ആധാര്‍ നമ്പര്‍ വഴി ഉപഭോക്താക്കളെ പരിശോധിക്കാന്‍ ധനമന്ത്രാലയം അനുമതി നല്‍കി.
22 കമ്പനികള്‍ക്ക് അവരുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ക്ലയന്റുകളുടെയും പ്രയോജനകരമായ ഉടമകളുടെയും വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു. ഇതോടെ തിരിച്ചറില്‍ അതോറിറ്റിയുടെ പക്കലുള്ള ആധാര്‍ ഡാറ്റകള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലഭ്യമാകും. ബയോമെട്രിക് അപ്‌ഡേഷന്‍ വിശദാംശങ്ങള്‍ അടക്കമുള്ള വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ സൂക്ഷിച്ചുവയ്ക്കരുതെന്ന നിബന്ധനയോടെയാണ് അനുമതി നല്‍കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ 22 സാമ്പത്തിക കമ്പനികളില്‍ ഗോദ്‌റെജ് ഫിനാന്‍സ്, ആമസോണ്‍ പേ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ആദിത്യ ബിര്‍ള ഹൗസിംഗ് ഫിനാന്‍സ് , ടാറ്റ മോട്ടോഴ്‌സ് ഫിനാന്‍സ് സൊല്യൂഷന്‍ , ഐഐഎഫ്എല്‍ ഫിനാന്‍സ്, മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവ ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."