സ്വര്‍ണക്കടത്തില്‍ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കര്‍: മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്ക്, സി.ബി.ഐ അന്വേഷണം വേണം, പ്രധാനമന്ത്രിയ്ക്ക് സ്വപ്നയുടെ കത്ത്
തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കര്‍ ഐ.എ.എസ് ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും ഇതില്‍ പങ്കുണ്ടെന്നും സ്വപ്ന സുരേഷ്. അതുകൊണ്ടുതന്നെ സത്യം പുറത്തുവരണമെങ്കില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സ്വപ്ന സുരേഷ് കത്ത് അയച്ചു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. സി.ബി.ഐ അന്വേഷണം കൂടിയേ തീരൂ. കേസില്‍ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കര്‍ ഐ.എ.എസ് ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും കത്തില്‍ പറയുന്നു.
രഹസ്യമൊഴിയുടെ പേരില്‍ തന്നെയും അഭിഭാഷകനെയും എച്ച്.ആര്.ഡി.എസിനെയും നിരന്തരം സര്‍ക്കാര്‍ ദ്രോഹിക്കുന്നു. പ്രധാനമന്ത്രി ഉടന്‍ ഇടപെടണം. പ്രധാനമന്ത്രിയെ നേരിട്ട് കാണാന്‍ അനുമതി നല്‍കണമെന്നും സ്വപ്ന കത്തില്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്. കള്ളപ്പണ കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ മൊഴി നല്‍കിയതിലുള്ള വിരോധം കാരണമാണ് കേസെടുത്തതെന്നാണ് സ്വപ്നയുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."