HOME
DETAILS

തടങ്കല്‍ പാളയങ്ങളുടെ നടത്തിപ്പിന് സന്നദ്ധ സംഘടന; ഏറ്റെടുക്കാന്‍ ആളില്ല

  
backup
June 14 2021 | 04:06 AM

561536035-2

 


തിരുവനന്തപുരം: ശിക്ഷാകാലാവധി കഴിഞ്ഞ വിദേശപൗരന്മാരെ താമസിപ്പിക്കാന്‍ തയാറാക്കുന്ന തടങ്കല്‍ പാളയങ്ങ (ഡിറ്റന്‍ഷന്‍ സെന്റര്‍)ളുടെ നടത്തിപ്പ് ചുമതല ഏറ്റെടുക്കാന്‍ ആളില്ല.


ഡിറ്റന്‍ഷന്‍ സെന്ററുകളുടെ നടത്തിപ്പ് സന്നദ്ധ സംഘടനകള്‍ക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച് താല്‍പര്യപത്രം ക്ഷണിച്ചുവെങ്കിലും ഇതുവരെ ഒരു സംഘടനയും മുന്നോട്ടു വന്നിട്ടില്ല. നാളെയാണ് അപേക്ഷ നല്‍കാനുള്ള അവസാന തീയതി. കഴിഞ്ഞമാസം അപേക്ഷ ക്ഷണിച്ചുവെങ്കിലും ഒരു സംഘടന മാത്രമായിരുന്നു മുന്നോട്ടു വന്നത്. അതിനാല്‍ വീണ്ടും അപേക്ഷ ക്ഷണിച്ചെങ്കിലും തടങ്കല്‍ പാളയങ്ങളോടു സന്നദ്ധ സംഘടനകള്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയായിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ അധീനതയിലുള്ള ഡിറ്റന്‍ഷന്‍ സെന്റര്‍ ഏറ്റെടുത്തു നടത്തുന്നതിന് സന്നദ്ധ സംഘടനകള്‍ക്ക് പ്രത്യേക മാനദണ്ഡമൊന്നും നിശ്ചയിച്ചിരുന്നില്ലെങ്കിലും ഒരു സംഘടനയും മുന്നോട്ടുവന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.


അതേസമയം, സന്നദ്ധ സംഘടനയെ തെരഞ്ഞെടുക്കുന്നതിനുള്ള ചുമതല സാമൂഹ്യനീതി വകുപ്പിനല്ലെന്നും ആഭ്യന്തര- ജയില്‍ വകുപ്പുകളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഡിറ്റന്‍ഷന്‍ സെന്റര്‍ തുറക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള താല്‍ക്കാലിക ഡിറ്റന്‍ഷന്‍ സെന്റര്‍ ആരംഭിക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂരില്‍ വാടകവീട് എടുത്ത് താല്‍ക്കാലിക ഡിറ്റന്‍ഷന്‍ സെന്ററും തുറന്നു.


വിയ്യൂര്‍ ജയിലില്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ കഴിയാതിരുന്ന രണ്ട് നൈജീരിയന്‍ സ്വദേശികളെയും ഒരു മ്യാന്‍മര്‍ സ്വദേശിയെയും അങ്ങോട്ട് മാറ്റി. നാല് പൊലിസുകാരെ ഇവിടെ സുരക്ഷക്കായും നിയോഗിച്ചു. എന്നാല്‍ നാല് മുറികള്‍ മാത്രമുള്ള ഈ വീട്ടില്‍ പൊലിസുകാരും തടവുകാരും ബുദ്ധിമുട്ടിയാണ് കഴിയുന്നത്. വിദേശ തടവുകാരുടെ ഭക്ഷണവും അവരുമായി ആശയവിനിമയം നടത്തുന്നതിനും പൊലിസുകാര്‍ക്ക് പ്രശ്‌നമാണ്.


അതിനിടെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ രണ്ട് ശ്രീലങ്കന്‍ സ്വദേശികളെയും ഒരു കാമറൂണ്‍ സ്വദേശിയേയും ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചെങ്കിലും ഇവിടെ സ്ഥലമില്ലാത്തതിനാല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് താല്‍ക്കാലികമായി പാര്‍പ്പിച്ചിരിക്കുന്നത്.


പണിപുരോഗമിക്കുന്ന ഡിറ്റന്‍ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് സന്നദ്ധസംഘടയെ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചത്. അതിന് ആരെയും ലഭിക്കാത്തത് തിരിച്ചടിയായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago