ലോക കേരളാ സഭ: അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് പ്രതിനിധികളെ ക്ഷണിക്കുന്നു
ലോക കേരളാ സഭ: അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് പ്രതിനിധികളെ ക്ഷണിക്കുന്നു
ന്യൂയോര്‍ക്ക്: ജൂണ്‍ 9,11തിയതികളില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് പ്രതിനിധികളെ ക്ഷണിക്കുന്നു. പ്രതിനിധിയാകാന്‍ അപേക്ഷിക്കാനുള്ള ലിങ്ക് സംഘാടക സമിതി പുറത്തുവിട്ടു. ലോക കേരളസഭയിലെ അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും ഉള്‍പ്പെടെ ഇരുനൂറ്റിയമ്പതോളം പ്രതിനിധികളെയാണ് സമ്മേളനത്തിന് പ്രതീക്ഷിക്കുന്നത്.
അപേക്ഷകളിന്മേലുള്ള തീരുമാനം ലോക കേരളസഭാ സെക്രട്ടേറിയറ്റ് കൈക്കൊള്ളും. വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും കരീബിയനിലുമുള്ള സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ അക്കാദമിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികള്‍ സമ്മേളനത്തിനെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.ജന്മനാടായ കേരളത്തിന്റെയും വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികളുടേയും പുരോഗതിക്കു വേണ്ടിയുള്ള ചര്‍ച്ചകളിലും തീരുമാനങ്ങളിലും ഭാഗഭാക്കാകുന്നതിനുള്ള അവസരം കൂടിയാണ് ലോക കേരള സഭാ സമ്മേളനങ്ങള്‍.
സമ്മേളനത്തില്‍ പ്രതിനിധിയാകുന്നതിനുള്ള അപേക്ഷ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ മെയ് പതിനാലു വരെ സ്വീകരിക്കും.https://docs.google.com/forms/d/e/1FAIpQLSevqZ8xlpBMwdb7IFvg82QWqB2WDxQO6QRzuyA-nkpz8GWOjQ/viewform?usp=sf_link
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."