2.25 ദശലക്ഷം മയക്കുമരുന്ന് ഗുളികകൾ കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ
അബുദാബി: ലഹരിമരുന്ന് കടത്താൻ ശ്രമിച്ച മൂന്നംഗ സംഘം അബുദാബി പൊലിസിന്റെ പിടിയിൽ. 2.25 ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഉണക്കിയ ആപ്രിക്കോട്ട് പഴങ്ങൾ നിറച്ച പെട്ടികളിൽ ഒളിപ്പിച്ചാണ് സംഘം കടത്താൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയിരുന്ന നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. മൂന്ന് പ്രതികളാണ് പിടിയിലായത്. മൂന്ന് വ്യത്യസ്ത റെസിഡൻഷ്യൽ അപാർട്ട്‌മെന്റുകളിലായാണ് മയക്കുമരുന്ന് നിറച്ച ബോക്സുകൾ കണ്ടെത്തിയത്.
യുഎഇ പൊലിസും പ്രത്യേക ഏജൻസികളും തമ്മിൽ നടത്തിയ ശ്രമത്തിന്റെ ഫലമായാണ് പ്രതികളെ പിടികൂടാനായതെന്ന് അബുദാബി പൊലിസ് ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ആന്റി നാർക്കോട്ടിക് ഡയറക്ടർ പറഞ്ഞു.
നിരോധിത പദാർഥത്തിന്റെ ഒരു ഭാഗം രാജ്യത്തിനകത്ത് തന്നെ വിതരണം ചെയ്യാനും ബാക്കിയുള്ളവ മറ്റു രാജ്യങ്ങളിലേക്ക് കടത്താനുമായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."