HOME
DETAILS
MAL
ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി 'ഗോ ബാക്ക് മോദി'
backup
June 21 2022 | 09:06 AM
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ണാടക സന്ദര്‍ശനത്തോടനുബന്ധിച്ച് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി 'ഗോ ബാക്ക് മോദി'. രാജ്യത്തെ ജനാധിപത്യം തകര്‍ക്കുന്നു, യുവാക്കളുടെ ഭാവി അപകടത്തിലാക്കുന്നു, മോദിയെ വില്ക്കാന് സമയമായി, ഞങ്ങള്‍ കര്‍ണാടക മോദിയെ നിരസിക്കുന്നു എന്നൊക്കെ ചൂണ്ടിക്കാട്ടിയാണ് 'ഗോ ബാക്ക് മോദി' ഹാഷ്ടാഗ് ട്രെന്‍ഡിങ്ങാവുന്നത്. 'സേവ് കര്‍ണാടക ഫ്രം മോദി' എന്ന ഹാഷ്ടാഗിലും പോസ്റ്റുകളുണ്ട്.
വര്‍ഗീയ വിദ്വേഷങ്ങള്‍ക്ക് ആക്കം കൂട്ടുന്ന സമീപനവും വിമര്‍ശനവിധേയമാകുന്നുണ്ട്. സൈന്യത്തില്‍ കരാര്‍ ജോലി ഏര്‍പെടുത്തുന്ന അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള രോഷവും മോദിക്ക് ഗോബാക്ക് വിളിക്കുന്നതിന് പിന്നിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."