സമസ്ത നേതാക്കള്‍ക്കുനേരെയുള്ള കൈയേറ്റം അപലപനീയം: എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. ശാഫി ഹാജി
സമസ്ത നേതാക്കള്‍ക്കുനേരെയുള്ള കൈയേറ്റം അപലപനീയം: എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. ശാഫി ഹാജി
മലപ്പുറം: സമസ്തയുടെ വന്ദ്യവയോധികരായ പണ്ഡിതന്‍മാരെ തെരുവില്‍ തടയുന്നത് നോക്കിനില്‍ക്കാനാകില്ലെന്നും വളാഞ്ചേരിയിലുണ്ടായ സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും സമസ്ത കേരളാ സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു. ശാഫി ഹാജി. പ്രശ്‌നങ്ങളും അഭിപ്രായവ്യത്യാസങ്ങളും ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത്. അല്ലാതെ, സ്ത്രീകളടക്കമുള്ളവര്‍ വന്ദ്യരായ ഉലമാക്കളെ റോഡില്‍ തടഞ്ഞും അസഭ്യം പറഞ്ഞും നടത്തുന്ന ഇത്തരം പ്രകോപനങ്ങള്‍ ദീനീ പ്രവര്‍ത്തകര്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ചേര്‍ന്നതല്ലെന്നും വിഷയത്തില്‍ ശക്തമായ പ്രതിഷേധവും അമര്‍ഷവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വളാഞ്ചേരി മര്‍കസുത്തര്‍ബിയ്യത്തുല്‍ ഇസ് ലാമിയ്യയിലേക്ക് കമ്മിറ്റി യോഗത്തിനെത്തിയ അദ്ദേഹം ഇതു കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴായിരുന്നു വാഫി വിദ്യാര്‍ഥികളും രക്ഷിതാക്കളുമെന്ന് അവകാശപ്പെട്ടെത്തിയ ചിലര്‍ തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."