290 കോടിയുടെ തട്ടിപ്പ്: ചൈനക്കാരടക്കം 11 പേര്‍ പിടിയില്‍
ബംഗളൂരു: 290 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ചൈനക്കാരും ടിബറ്റുകാരുമായ നാലുപേരടക്കം 11 പേരെ ബംഗളൂരു സൈബര്‍ ക്രൈം പൊലിസ് പിടികൂടി. റാക്കറ്റിന്റെ മുഖ്യ സൂത്രധാരന്‍ കേരളത്തിലെ ഒരു പ്രമുഖ ബിസിനസുകാരനാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.
'പവര്‍ബാങ്ക്' എന്ന ആപ്ലിക്കേഷന്‍ വഴിയാണ് സംഘം ആളുകളില്‍നിന്ന് കോടിക്കണക്കി നു രൂപ തട്ടിയെടുത്തതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പ്രതികള്‍ ഹവാല വഴി ഇടപാട് നടത്തിയതു കണ്ടെത്തിയതായും പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.തങ്ങളെ വഞ്ചിച്ചെന്നു കാണിച്ച് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേസര്‍പേ ഡോട്ട് കോം 13 എന്ന കമ്പനി പരാതി നല്‍കിയതതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ സൈബര്‍ ക്രൈം പൊലിസ് രണ്ടു ചൈനക്കാരും രണ്ടു ടിബറ്റുകാരും കമ്പനിയുടെ അഞ്ചു ഡയരക്ടര്‍മാരുമടക്കം 11 പേരെ പിടികൂടുകയായിരുന്നു. അന്വേഷണത്തില്‍ പ്രതികള്‍ ഇതുവരെ രണ്ടായിരം കോടിയോളം രൂപ നിക്ഷേപിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചതായി കണ്ടെത്തി. പ്രാഥമികാന്വേഷണത്തില്‍ സംഘം 290 കോടിയുടെ തട്ടിപ്പ് നടത്തിയതായും കണ്ടെത്തി. വിവിധ ബാങ്കുകളിലായി പ്രതികള്‍ എടുത്ത 2,400ഓളം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി സി.ഐ.ഡി വൃത്തങ്ങള്‍ പറയുന്നു.
സംഘത്തിലുള്ള കിങ് എന്ന അനസ് അഹമ്മദ് ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹവാല ഏജന്റുമാര്‍ വഴി കള്ളപ്പണം വെളുപ്പിക്കുകയും ഹവാല ഇടപാടുകള്‍ നടത്തുകയും ചെയ്തതായി പൊലിസ് പറയുന്നു. അനധികൃത പണം കൈമാറ്റത്തിന് ബുള്‍ഫിഞ്ച് ടെക്‌നോളജീസ്, എച്ച്.കെ ആന്‍ഡ് എസ് വെഞ്ച്വേഴ്‌സ്, ക്ലിഫോര്‍ഡ് വെഞ്ച്വേഴ്‌സ്, ബയോസോഫ്റ്റ് വെഞ്ച്വേഴ്‌സ് തുടങ്ങിയ വിവിധ കമ്പനികള്‍ സ്ഥാപിച്ചതായും കേരളത്തിലെ ഒരു അഭിഭാഷകന്‍ പ്രതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളെക്കുറിച്ച് സി.ഐ.ഡി കൂടുതല്‍ അന്വേഷണം നടത്തുകയാണ്. ഒരു ചൈനക്കാരിയെ ഇയാള്‍ വിവാഹം കഴിച്ചതായും പൊലിസ് പറയുന്നു.അനസ് അഹമ്മദ് നിക്ഷേപകര്‍ക്ക് കുറഞ്ഞ കാലയളവിനുള്ളില്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുകയും തുടക്കത്തില്‍ അതു നല്‍കുകയും ചെയ്തതോടെയാണ് ആളുകള്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയത്. ഗൂഗിള്‍ സ്റ്റോറില്‍ ലഭ്യമായ പവര്‍ബാങ്ക് ആപ്ലിക്കേഷന്‍ വഴിയാണ് ഇവര്‍ ഫണ്ട് ശേഖരണം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."