HOME
DETAILS

സർക്കാർ വീഴ്ചയിൽകുരുതിയാവുന്ന ജീവിതങ്ങൾ

  
backup
May 08 2023 | 19:05 PM

lives-at-risk-of-government-failure
 ഇ.കെ ദിനേശൻ

Lives at risk of government failure
 

ഭരണകൂടത്തിൻ്റെ പ്രാഥമിക ചുമതല ജനങ്ങളുടെ ജീവനും സ്വത്തിനും പരിരക്ഷ ഉറപ്പുവരുത്തുക എന്നതാണ്. ജനാധിപത്യത്തിന്റെ ഏറ്റവും മഹത്തായ കർത്തവ്യം അതുതന്നെയാണ്. സാമൂഹിക സുരക്ഷയുള്ള ഒരിടത്ത് ജീവിക്കുന്ന മനുഷ്യരുടെ കഴിവും പ്രാപ്തിയും സേവനവും അതേ സമൂഹത്തിൻ്റെ പുരോഗതിക്ക് ശക്തി പകരുന്നതാണ്. പല രീതിയിലാണ് ഇതിൻ്റെ പ്രായോഗികത രാഷ്ട്രീയസംവിധാനത്തിൽ അനുഭവപ്പെടുന്നത്. ഇന്ത്യയെ സംബന്ധിച്ച് ജനാധിപത്യത്തിന്റെ മനോഹാരിതയിൽ സർക്കാർ നടപടികൾ കൃത്യമായി പ്രയോഗിക്കാൻ കഴിയുന്നതാണ്. എന്നാൽ പലപ്പോഴും ഭരണകൂടം ജനങ്ങളുടെ സൂക്ഷ്മജീവിത പരിസരങ്ങളെ കൃത്യമായി പരിശോധിക്കുകയോ അത്തരം ഇടങ്ങളിൽ സംഭവിക്കുന്ന സാമൂഹിക ദുരന്തങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങൾക്ക് നൽകുകയോ ചെയ്യുന്നില്ല.


പല രീതിയിലാണ് സാമൂഹിക ദുരന്തങ്ങളുടെ അപ്രതീക്ഷിത കടന്നുവരവ്. ചിലത് മനുഷ്യരാൽ നിയന്ത്രിക്കാൻ കഴിയാത്തതാണ്. ചിലത് ശാസ്ത്രീയ മുന്നറിയിപ്പുകളെ നിലനിർത്തിക്കൊണ്ട് ഒരുപരിധിവരെ നിയന്ത്രിക്കാൻ കഴിയും. മറ്റു ചിലതാകട്ടെ ദീർഘവീക്ഷണത്തോടെയുള്ള പാരിസ്ഥിതിക സൗഹൃദത്തിൻ്റെ അടിസ്ഥാനത്തിൽ പരിഹരിക്കാവുന്നതുമാണ്. പ്രകൃതിദുരന്തങ്ങളെ ഈ അർഥത്തിൽ നമുക്ക് നിയന്ത്രിക്കാൻ കഴിയണമെങ്കിൽ ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന്റെ ഇടപെടൽ അനിവാര്യമാണ്. എന്നാൽ ഇതിനെല്ലാം അപ്പുറത്ത് മനുഷ്യനിർമിത സാമൂഹികദുരന്തങ്ങളുടെ ഉത്തരവാദിത്വം സർക്കാരിൻ്റേതാണ്. കാരണം, ആകസ്മികമോ അപ്രതീക്ഷിതമോ ആണെന്ന പ്രതീതി ജനിപ്പിക്കുകയും അതേസമയം അത്തരം അപകടങ്ങൾക്ക് കൃത്യമായ ഭൂതകാല കൃത്യവിലോപത്തിന്റെ ചരിത്രം ഉണ്ടെന്ന് നാം മറക്കുകയും ചെയ്യുന്നു. ഈ മറവിയാണ് കഴിഞ്ഞ ദിവസം താനൂരിലെ 22 മനുഷ്യരെ മരണത്തിന് വിട്ടുകൊടുത്തത്.


ഇതുവരെ പുറത്തുവന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ താനൂരിലെ അപകടത്തിലെ ഒന്നാം പ്രതി സർക്കാർ തന്നെയാണ്. അപകടം നടന്നതിനുശേഷം സർക്കാർ സംവിധാനങ്ങൾ നടത്തിയ ഇടപെടലും ആശ്വാസകരമായ വാഗ്ദാനങ്ങളും മറന്നുകൊണ്ടല്ല ഈ പറയുന്നത്. അതിനൊന്നും ഈ കൃത്യവിലോപത്തെ മറികടക്കാൻ കഴിയില്ല. കാരണം, കേരളത്തിൽ ആദ്യമായി നടക്കുന്ന ബോട്ടപകടമല്ല താനൂരിലേത്. സ്വാതന്ത്ര്യത്തിനു മുമ്പ് 1924 ആലപ്പുഴ പല്ലനയിൽ 24 പേരുടെ മരണത്തിന് കാരണമായ അപകടം നടന്നിട്ടുണ്ട്. അതാകട്ടെ ഇന്ത്യ എന്ന ദേശരാഷ്ട്രം രൂപപ്പെടുന്നതിനുമുമ്പ് ഉണ്ടായതാണ്. പിന്നീട് ഇങ്ങോട്ട് നടന്ന നിരവധി അപകടങ്ങൾ. 2002 -ൽ കോട്ടയം കുമരകത്ത് 29 പേരുടെ മരണത്തിന് കാരണമായ ബോട്ടപകടം. 2007ലെ എറണാകുളം ജില്ലയിലെ തട്ടേക്കാട് നടന്ന അപകടത്തിൽ 18 പേർ മരണപ്പെട്ടു. 2009-ൽ ഇടുക്കിയിലെ തേക്കടിയിൽ 45 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടം, ഇങ്ങനെ ഒട്ടനവധി അപകടങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് മനുഷ്യനിർമിതമായ ഇത്തരം ദുരന്തങ്ങൾ സംഭവിക്കുന്നു? അതിൻ്റെ കാരണങ്ങൾ കൃത്യമായി കണ്ടെത്താനോ പരിഹരിക്കാനോ സർക്കാരിന് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?


ഈ ചോദ്യം കേവലം ദുരന്തകാലത്ത് മാത്രം നിലനിൽക്കുന്നതാണ്! മരിച്ചവരെക്കുറിച്ചുള്ള മറവിയിൽ ദുരന്തങ്ങളിലെ അന്വേഷണങ്ങളും മരവിച്ചുപോകുന്നു. ഇത് ബോട്ടപകട മരണങ്ങളുടെ കാര്യത്തിൽ മാത്രം സംഭവിക്കുന്നതല്ല. നമ്മുടെ റോഡപകടങ്ങളിൽ ഉണ്ടാകുന്ന മരണങ്ങൾ ആ സമയത്തുമാത്രം വാർത്താമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ്. അതിനുശേഷം കൃത്യവിലോപം നടത്തിയ വ്യക്തികളും സ്ഥാപനങ്ങളും രാഷ്ട്രീയ, വ്യക്തി ബന്ധങ്ങളുടെ സഹായത്താൽ രക്ഷപ്പെട്ടുപോകുന്നു. ഇതാണ് ഇത്തരം അപകടങ്ങളുടെ തുടർച്ചയ്ക്കുള്ള പ്രധാന കാരണം.


താനൂരിലെ അപകടത്തെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ സാക്ഷ്യപ്പെടുത്തുന്ന ചില വസ്തുതകൾ അത്ഭുതപ്പെടുത്തുന്നതാണ്. അപകടം ഉണ്ടായതിനു പിന്നിലെ പ്രധാനപ്പെട്ട രണ്ട് കാരണങ്ങളിൽ ഒന്ന് ബോട്ട് യാത്രക്കുള്ള സമയത്തിന്റെ ലംഘനമാണ്. മറ്റൊന്ന്, വിനോദയാത്രയ്ക്ക് ഉപയോഗിച്ച ബോട്ട് മത്സ്യബന്ധനത്തിനായി നിർമിച്ചതാണെന്നും അതിൻ്റെ രൂപമാറ്റത്തിലൂടെ വിനോദയാത്രക്ക് ഉപയോഗിക്കുന്നു എന്നുള്ളതുമാണ്. സ്വാഭാവികമായും ഇത് സൂചിപ്പിക്കുന്നത് ടൂറിസ്റ്റ് ബോട്ടിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ബോട്ടിൽ ഇല്ല എന്നതാണ്. പ്രാഥമികമായി പാലിക്കേണ്ട സൂരക്ഷാ ക്രമീകരണങ്ങൾക്ക് ഉടമസ്ഥരോ യാത്രാ അനുവാദം കൊടുത്ത സർക്കാർ സംവിധാനമോ പുല്ലുവില കൽപ്പിച്ചില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? നമ്മുടെ നിയമസംവിധാനം ഏതൊക്കെ അർഥത്തിലാണ് ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നത്?


റോഡിൽ ഹെൽമറ്റ് ഇടാതെ പോകുന്ന വ്യക്തിയെ തടഞ്ഞുനിർത്തി ഫൈൻ അടിക്കുന്ന നിയമസംവിധാനത്തിന് എന്തുകൊണ്ട് ഇത്തരം ഇടങ്ങളിൽ കൃത്യമായി ഇടപെടാൻ കഴിയുന്നില്ല? ഒരു കാരണം, ഇത് റോഡിൽ കൈകാട്ടി നിർത്തി ഫൈൻ മുറിക്കുന്ന എളുപ്പപ്പണിയല്ല. അല്ലെങ്കിൽ ജനങ്ങളുടെ ജീവന് വിലയില്ലെന്നോ? വിനോദയാത്രാ ബോട്ടിന് അനുവാദം നൽകുന്ന പ്രാദേശിക സർക്കാർ സംവിധാനത്തിന് ഇത്തരം കേന്ദ്രങ്ങളിൽ ഇടപെടാൻ കഴിയാത്തത് എന്തുകൊണ്ടാണ്? അവർക്ക് കൃത്യമായ മാനദണ്ഡങ്ങൾ നൽകാൻ കഴിയേണ്ടതല്ലേ? സർക്കാർ സംവിധാനം നിലനിൽക്കെ എന്തുകൊണ്ട് അത് നടപ്പാക്കാൻ പ്രാദേശിക സർക്കാർ സംവിധാനങ്ങൾക്കും കഴിയുന്നില്ല? അതിൽ ഇടപെടാൻ നിയമസംവിധാനങ്ങൾ എന്തുകൊണ്ട് തയാറാകുന്നില്ല? ഇതെല്ലാം ഈ സമയത്ത് പൊതുസമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങളാണ്.


സ്വാഭാവികമായും നിലവിലെ സാഹചര്യത്തിൽ ബോട്ടിൻ്റെ ഉടമ പ്രാദേശിക സർക്കാർ സംവിധാനങ്ങളോട് (പഞ്ചായത്തായാലും കോർപറേഷനായാലും) നടത്തിവരുന്ന ചങ്ങാത്തത്തിന്റെ ഇരകളാണ് ഇന്നലെ മരണപ്പെട്ട മനുഷ്യർ. അങ്ങനെ ചിന്തിച്ചാൽ തെറ്റുപറയാൻ കഴിയില്ല. കൃത്യമായ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഇത്തരം ദുരന്തം സംഭവിക്കില്ല. വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുത്ത ബോട്ടിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും അനുബന്ധ സംവിധാനങ്ങളും ക്രമീകരണങ്ങളും പരിശോധിച്ചു കൃത്യത വരുത്തേണ്ടതുണ്ട്. അത് സർക്കാർ സംവിധാനത്തിൻ്റെ ഉത്തരവാദിത്വമാണ്. കഴിഞ്ഞ ദിവസത്തെ യാത്രക്കാർക്ക് ലൈഫ് ജാക്കറ്റ് പോലും ഉണ്ടായിരുന്നില്ല! എന്നുമാത്രമല്ല അഞ്ചുമണിക്കുശേഷം ബോട്ടുയാത്ര നിയന്ത്രിക്കാൻ ആവശ്യമായ മനുഷ്യനിർമിത സംവിധാനങ്ങൾ താനൂരിൽ ഉണ്ടായിരുന്നില്ല. എത്രപേർ ബോട്ടിൽ കയറി എന്നതിന് പോലും ആദ്യഘട്ടത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് സ്വകാര്യ ബോട്ട് ഉടമയുടെ ലാഭക്കൊതിയിൽ മനുഷ്യജീവനെ ബലിയർപ്പിച്ച സർക്കാർ സംവിധാനത്തോട് ഒരുവിധത്തിലും സന്ധിചെയ്യാൻ മനുഷ്യത്വമുള്ളവർക്ക് കഴിയാത്തത്.


ആദ്യമായിട്ടാണ് ഇത്തരമൊരു ദുരന്തം നടക്കുന്നെങ്കിൽ അത് പരിഹരിക്കാനുള്ള മാർഗങ്ങളും ആവർത്തിക്കാതിരിക്കാനുള്ള ഇടപെടലും ചെറിയ ആശ്വാസം നൽകുന്നതാണ്. എന്നാൽ നിരന്തരമായി നടക്കുന്ന ഇത്തരം ദുരന്തങ്ങളെ കൃത്യമായ നിയമസംവിധാനങ്ങളിലൂടെ നിയന്ത്രിക്കാനുള്ള ശാസ്ത്രീയരീതികൾ ലഭ്യമായിരിക്കെ അതിനെ ഉപയോഗിക്കാതെ ദുരന്തങ്ങളുടെ ആവർത്തനം ഉണ്ടാകുന്നത് തേവരുടെ ആന അടിയെടാ അടി എന്ന പഴമൊഴിയെ സാധൂകരിക്കുന്നതാണ്‌. നമ്മുടെ കൂടപ്പിറപ്പുകൾ, കുടുംബത്തിൻ്റെ നെടുംതൂണുകൾ, ഭാവിജീവിതത്തിൽ എത്രയോ സ്വപ്നങ്ങൾ മെനഞ്ഞെടുത്തവർ, അൽപസമയത്തെ മാനസിക ഉല്ലാസത്തിനുവേണ്ടി വീടുവിട്ട് ഇറങ്ങിയവർ. ഇതേ വീട്ടിൽ സന്തോഷത്തോടെ കയറിവരും എന്ന പ്രതീക്ഷയോടെ ഇറങ്ങിപ്പോയവർ. അവർ തിരിച്ചുവന്നാൽ എന്ത്, മരണപ്പെട്ടാൽ എന്ത്; കൈയിൽ കാശുണ്ടാവണം. ആ ചിന്തയിലേക്ക് മാറിയ മനുഷ്യൻ്റെ പണത്തോടുള്ള ആർത്തിയാണ് 25 പേരെ കയറ്റാൻ സംവിധാനമുള്ള ബോട്ടിൽ അതിൻ്റെ ഇരട്ടിയോളം പേരെ കുത്തിനിറച്ചത്. അങ്ങനെ യാത്ര നടത്താൻ ഇത്തരം ബോട്ട് നടത്തിപ്പുകാരും അതിന്റെ ഉടമസ്ഥരും തയാറാകുന്നത് മനുഷ്യത്വമില്ലായ്മയാണ്.


തീരത്തുനിന്ന് 300 മീറ്റർ അകലെ അപകടം നടന്നെന്ന് പറയുമ്പോൾ ആ ദൂരം അത്ര നിസാരമല്ല. അപകടം നടന്നതിനുശേഷം രക്ഷാപ്രവർത്തനം നടത്താനുള്ള സാങ്കേതിക പരിമിതി രാത്രി തന്നെയാണ്. രണ്ടാമത്, എത്ര യാത്രക്കാരുണ്ട് എന്ന അറിവില്ലായ്മ. ഇത്ര ദൂരത്ത് എത്തിയവരെ അപകടത്തിൽനിന്ന് രക്ഷിച്ചെടുക്കാനുള്ള സാങ്കേതികമായ സൗകര്യങ്ങൾ ആ പരിസരത്ത് സ്ഥിരമായി ഉണ്ടാവേണ്ടതാണ്. അപകടത്തിനുശേഷമാണ് അത്തരം സംവിധാനങ്ങൾ ഒരുക്കിയത്.
ഇതൊക്കെ ഏതാനും ദിവസങ്ങളുടെ ദൈർഘ്യത്തിൽ നാം മറക്കും. ആ മറവിയുടെ കരുത്തിൽ അതേ തീരത്ത് നമ്മൾ ഉല്ലാസത്തിനായി എത്തിച്ചേരും. അവിടെ 25 പേരെ കയറ്റേണ്ട ബോട്ടിൽ കൂടുതൽ പേരെ കയറ്റി യാത്ര ചെയ്യും. അപ്പോഴേക്കും ഏറ്റവും ഒടുവിലത്തെ 22 പേരുടെ മരണത്തെ നാം മറന്നിരിക്കും. ഈ ആവർത്തനം അവസാനിപ്പിക്കാൻ പൊതുസമൂഹത്തിന് എന്താണ് ചെയ്യാൻ കഴിയുക? ഇത്തരം വിഷയത്തിൽ സിവിൽ സമൂഹം നിസ്സഹായ അവസ്ഥ അനുഭവിക്കുന്നുണ്ട്.
100% രാഷ്ട്രീയവൽക്കരിക്കപ്പെട്ട നമ്മുടെ സമൂഹത്തിൽ ഏത് ദുരന്തങ്ങളെയും അതിൻ്റെ അടിസ്ഥാനത്തിൽ മാത്രം വിശകലനം ചെയ്യാൻ കഴിയില്ല. സർക്കാരുകൾ മാറിവന്നാലും നിയമത്തിന്റെ ശക്തിയും നടത്തിപ്പിന്റെ സുതാര്യതയും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അത് ജനങ്ങളുടെ സുരക്ഷയ്ക്ക് പാകപ്പെട്ടതാണെന്ന് ഉറപ്പുവരുത്തേണ്ടത് നിയമ സംവിധാനങ്ങളാണ്. അതുകൊണ്ടാണ് ഇവിടെ നിയമസംവിധാനം പ്രവർത്തിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാവുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago