HOME
DETAILS
MAL
മെഡിക്കല്‍ കോളജില്‍ വൃക്ക രോഗി മരിച്ച സംഭവം; വൃക്കയടങ്ങിയ പെട്ടിയെടുത്തവര്‍ക്കെതിരെ മെഡിക്കല്‍ കോളജ് പരാതി നല്കി
backup
June 21 2022 | 13:06 PM
തിരുവനന്തപുരം: അവയവമാറ്റത്തിനിടെ രോഗി മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതര്‍ പൊലിസില്‍ പരാതി നല്കി. വൃക്ക അടങ്ങിയ പെട്ടി അനുവാദമില്ലാതെ എടുത്തു കൊണ്ട് പോയെന്നാണ് പരാതി.
ആശയക്കുഴപ്പമുണ്ടാക്കി അടച്ചിട്ടിരുന്ന ഓപ്പറേഷന് തിയറ്ററിനു മുന്നില്‍ പെട്ടി വെച്ചു, വിഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു അപമാനമുണ്ടാക്കിയതായും പരാതിയില്‍ ആക്ഷേപമുയര്‍ത്തുന്നു.
ആംബുലന്‍സ് ഡ്രൈവര്‍ അടക്കം രണ്ടു പേര്‍ക്കെതിരെയാണ് ആശുപത്രി അധികൃതര്‍ പരാതി നല്‍കിയിരിക്കുന്നത്.എന്നാല്‍ സംഭവത്തില്‍ പൊലീസ് ഇതുവരെ കേസ് രേഖപ്പെടുത്തിയിട്ടില്ല. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസെടുക്കുമെന്ന് മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."