ഗസ്സയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു, ആക്രമണം ജനവാസ കേന്ദ്രത്തിന് നേരെ
ഗസ്സയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു
ഗസ്സ: ഗസ്സയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. പാലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ് മൂവ്‌മെന്റ് (പി.ഐ.ജെ) പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്‌റാഈലിന്റെ ന്യായീകരണം. ആക്രമണത്തില്‍ തങ്ങളുടെ മൂന്ന് നേതാക്കള്‍ കൊല്ലപ്പെട്ടതായി പി.ഐ.ജെ സ്ഥിരീകരിച്ചു. ജിഹാദ് അല്‍ ഗന്‍മന്‍, ഖലീല്‍ അല്‍ ബത്തിനി, താരിഖ് ഇസ്സ അല്‍ദീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
12 reported killed in latest Israeli air attacks on Gaza https://t.co/ib9HYwKfTJ
— Al Jazeera English (@AJEnglish) May 9, 2023
അതേസമയം, ഗസ്സ നഗരത്തിന് മധ്യത്തിലുള്ള ജനവാസമുള്ള കെട്ടിടത്തിന് നേരെയായിരുന്നു ഇസ്‌റാഈല്‍ ആക്രമണമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട്് ചെയ്യുന്നു. ഗസ്സ സിറ്റിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ മുകള്‍ നിലയിലും തെക്കന്‍ നഗരമായ റഫയിലെ വീടിന് മുകളിലും സ്‌ഫോടനം ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് പി.ഐ.ജെ നേതാവ് പ്രതികരിച്ചു. ഇസ്‌റാഈല്‍ ഇതിന് നല്ല വില നല്‍കേണ്ടി വരുമെന്ന് ഹമാസും മുന്നറിയിപ്പ് നല്‍കി.
world-12-killed-in-latest-air-raids-on-gaza
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."