കാറിന് വില രണ്ട് കോടി; നമ്പര്‍ പ്ലേറ്റിന് വില 122.59 കോടി രൂപ; അറിയാം ലോകത്തിലെ ഏറ്റവും വില കൂടിയ നമ്പര്‍ പ്ലേറ്റിനെക്കുറിച്ച്
World's Most Expensive Number Plate
കാറിന് വില രണ്ട് കോടി; നമ്പര്‍ പ്ലേറ്റിന് വില 122.59 കോടി രൂപ; അറിയാം ലോകത്തിലെ ഏറ്റവും വില കൂടിയ നമ്പര്‍ പ്ലേറ്റിനെക്കുറിച്ച്
ലോകത്തിലെ ഏറ്റവും കൂടുതല്‍ മൂല്യമുളള നമ്പര്‍ പ്ലേറ്റ് ഇനി ടെസ്‌ല കാറിന്.ടെസ്‌ലയുടെ മോഡല്‍ എക്‌സ് എന്ന കാറിന്റെ p-7 എന്ന നമ്പര്‍ പ്ലേറ്റിനാണ് ഉടമ ലേലത്തില്‍ 122.59 കോടി രൂപ മുടക്കിയിരിക്കുന്നത്.60 ടെസ്‌ല മോഡല്‍ എക്‌സ് കാറുകള്‍ക്ക് തുല്യമായ ഈ തുക മുടക്കി p-7 എന്ന നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത് ഫ്രഞ്ച്-എമിറാത്തി ബിസിനസുകാരനായ പവേല്‍ വലേര്യവിക്കാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
2008ല്‍ 14.3 ദശലക്ഷം ഡോളറിന് ഒരു നമ്പര്‍ പ്ലേറ്റ് വിറ്റുപോയതാണ് ഇതുവരെയുളളതില്‍ വെച്ച് ഏറ്റവും വലിയ തുകക്ക് വിറ്റുപോയ നമ്പര്‍ പ്ലേറ്റ്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും ഉയര്‍ന്നലേലത്തുകക്ക് വിറ്റുപോയ നമ്പര്‍ പ്ലേറ്റിന്റെ വില 5.2 കോടി ദിര്‍ഹമായിരുന്നു.
അതേസമയം നേരത്തെ ഇന്ത്യക്കാരനായ ബല്‍വിന്ദര്‍ സിങ് d5 എന്ന നമ്പര്‍ വലിയ തുക മുടക്കി സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരുന്നു.
ലോകത്തിന്റെ വിശപ്പടക്കുക എന്ന പദ്ധതിയുടെ ഭാഗമായി യു.എ.ഇ പ്രഖ്യാപിച്ചിട്ടുളള വണ്‍ ബില്യണ്‍ മീല്‍സ് എന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് വാഹനങ്ങളുടെ നമ്പറുകള്‍ ലേലത്തില്‍ വെച്ചിട്ടുളളത്.ലോകത്തിലെ ഏറ്റവും മൂല്യമുള്ള വാഹന നമ്പര്‍ എഫ്1 ആണെന്നാണ് കണക്കാക്കപ്പെടുന്നത്. 1904 മുതല്‍ എസെക്‌സ് സിറ്റി കൗണ്‍സിലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ നമ്പര്‍ 2008ല്‍ അവര്‍ ലേലത്തില്‍ വയ്ക്കുകയായിരുന്നു. ബ്രിട്ടണ്‍ ആസ്ഥാനമായ ഖാന്‍ ഡിസൈന്‍ ഉടമ അഫ്‌സല്‍ ഖാന്‍ ഈ നമ്പര്‍ നാല് കോടി രൂപയ്ക്ക് ഈ നമ്പര്‍ സ്വന്തമാക്കുകയും തന്റെ ബുഗാട്ടി വെയ്‌റണില്‍ നല്‍കുകയുമായിരുന്നു. എന്നാല്‍, പിന്നീടുള്ള വര്‍ഷങ്ങളില്‍ ഈ നമ്പറിന്റെ മൂല്യം ഉയരുകയും ഇപ്പോള്‍ ഏകദേശം 132 കോടി രൂപയോളം ഈ നമ്പറിന് വിലയുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.
I remember @elonmusk's visit to Dubai to officially launch @Tesla. Now, a Model X carries the most expensive car number plate in the world ($15 million) in which all proceeds went to feeding people around the world. Next step is autonomous driving for the masses in the UAE. pic.twitter.com/J2qTMUj0vM
— Omar Sultan AlOlama (@OmarSAlolama) April 18, 2023
Content Highlights: World's Most Expensive Number Plate
കാറിന് വില രണ്ട് കോടി; നമ്പര്‍ പ്ലേറ്റിന് വില 122.59 കോടി രൂപ; അറിയാം ലോകത്തിലെ ഏറ്റവും വില കൂടിയ നമ്പര്‍ പ്ലേറ്റിനെക്കുറിച്ച്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."