ഇലക്ട്രിക് സ്‌കൂട്ടറാണോ ലക്ഷ്യം, സുവര്‍ണാവസരമിതാ; ഹീറോ വിദയ്ക്ക് 25000 രൂപ വരെ വിലകുറച്ചു
ഇലക്ട്രിക് സ്‌കൂട്ടറാണോ ലക്ഷ്യം, സുവര്‍ണാവസരമിതാ; ഹീറോ വിദയ്ക്ക് 25000 രൂപ വരെ വിലകുറച്ചു
ഇലക്ട്രിക് വാഹനവിപണിയില്‍ കടുത്ത മത്സരം നടന്നുകൊണ്ടിരിക്കുകയാണ്.
ഏഥര്‍ എനര്‍ജിയും ഓല ഇലക്ട്രിക്കും അരങ്ങ് തകര്‍ക്കുന്നതിനിടെയാണ് ബജാജ്, ടിവിഎസ്, ഹീറോ ഇലക്ട്രിക് പോലുള്ള വമ്പന്‍മാരെല്ലാം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
പെട്രോള്‍വിലയും ജീവിതചെലവുകളും കൊണ്ട് പൊറുതിമുട്ടിയ ജനത ഇ.വികളെ ആശ്രയിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചേ ആയിട്ടുള്ളൂ. ചാര്‍ജിങ് പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെങ്കില്‍ പോലും ഒട്ടുമിക്ക ആളുകളും വൈദ്യുത വാഹനങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇതിനിടെയാണ് ഹീറോ തങ്ങളുടെ ഇ.വി സ്‌കൂട്ടര്‍ വിദയ്ക്ക് വിലകുറച്ചിരിക്കുന്നത്.
വിദ V1 പ്ലസിന് 25,000 രൂപയും വിദ V1 പ്രോയ്ക്ക് 20,000 രൂപയുമാണ് കമ്പനി ഇപ്പോള്‍ കുറച്ചിരിക്കുന്നത്. പുതിയ പ്രഖ്യാപനത്തിന് ശേഷം വിദ V1, V1 പ്രോയ്ക്ക് ഇപ്പോള്‍ യഥാക്രമം 1.20 ലക്ഷം രൂപയും 1.40 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഇത് FAME II സബ്‌സിഡിയും പോര്‍ട്ടബിള്‍ ചാര്‍ജറും ഉള്‍പ്പെടെയുള്ള വിലയാണെന്നതും ശ്രദ്ധേയമാണ്. ചില സംസ്ഥാനങ്ങള്‍ ഇവികള്‍ക്ക് സംസ്ഥാനതല സബ്‌സിഡി നല്‍കുന്നത് തുടരുന്നതിനാല്‍ ഇവിടെ ഉപഭോക്താക്കള്‍ക്ക് ഇതിലും കുറഞ്ഞവിലയ്ക്ക് വിഡ സ്വന്തമാക്കാം.
ഹീറോ വിദ വി1 ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ട് ബാറ്ററി പായ്ക്കുകള്‍കളില്‍ ലഭ്യമാണ്. വി1 പ്ലസിനൊപ്പം 3.44 kWh ഉം വി1 പ്രോയ്‌ക്കൊപ്പം 3.94 kWh ഉം ലഭ്യമാണ്.
hero-vida-electric-scooter-price-dropped
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."