ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് ലീഗ് നേതാക്കള്‍ക്ക് വിലക്കുണ്ട്, കെ.എന്‍.എ ഖാദര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണോ എന്ന് പരിശോധിക്കും: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് ലീഗ് നേതാക്കള്‍ക്ക് വിലക്കുണ്ടെന്നും കെ.എന്‍.എ ഖാദര്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും പരിപാടിയുടെ വിഡിയോ നോക്കി വിശദീകരണം തൃപ്തികരമാണോ എന്ന് പരിശോധിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഭവം പാര്‍ട്ടി നയത്തിന് എതിരാണെന്ന് ലീഗ് നേതാവ് ഡോ. എം.കെ മുനീറും പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കേസരി ഭവനില്‍ നടന്ന ചടങ്ങില്‍ ഖാദര്‍ പങ്കെടുത്ത് സംസാരിച്ചത്. ഇതിനെതിരേ സമൂഹിക മാധ്യമങ്ങളില്‍ ലീഗ് അണികളില്‍ നിന്നു പോലും വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നു.
കെ.എന്‍.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയില്‍ താന്‍ തന്നെയാണെന്ന് ആര്‍.എസ്എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് ഡോ എന്‍.ആര്‍.മധു പറഞ്ഞു. കേസരി പരിപാടിക്കു വേണ്ടി താന്‍ തന്നെ നേരിട്ട് ക്ഷണിക്കുകയായിരുന്നു. മാനവീക പക്ഷത്തു നിലയുറപ്പിച്ച ദേശാസ്‌നേഹിയാണ് കെ.എന്‍.എ.ഖാദറെന്നും ഡോ.എന്‍.ആര്‍.മധു കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഞാന്‍ ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും സ്‌നേഹബോധി എന്ന പരിപാടിയിലാണ് പങ്കെടുത്തതെന്നും സിനിമക്കാരനായ രണ്‍ജി പണികറും ആര്‍ടിസ്റ്റ് മധനനും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും കെ.എന്‍.എ ഖാദര്‍ പറഞ്ഞു. ആര്‍.എസ്.എസുകാര്‍ എന്നെ വിളിച്ചിട്ടില്ല. ഞാന്‍ എല്ലാ മതവിശ്വാസികളും തമ്മില്‍ നല്ല ഐക്യവും സമാധാനവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ലീഗുകാരനാണ്. സ്വാദിഖലി തങ്ങള്‍ മത സൗഹാര്‍ദ്ദ സദസ്സുകള്‍ നടത്തുകയാണിപ്പോള്‍, അതില്‍ എല്ലാ മതവിശ്വാസികളും പങ്കെടുത്തിട്ടുണ്ട്. അതിനാല്‍ അവര്‍ വിളിച്ച പരിപാടിയില്‍ പോവരുതെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ ഞാന്‍ പോവില്ല, പാര്‍ട്ടി തീരുമാനിക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. മേലിലും ലീഗ് പാര്‍ട്ടി തീരുമാനം അനുസരിക്കുന്ന ആളാണ് ഞാനെന്നും ഖാദര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."