പൗരത്വ നിയമ ഭേദഗതി: മുസ്‌ലിം ലീഗ് നല്‍കിയ ഹരജി തള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍,സത്യവാങ്മൂലം നല്‍കി
ന്യൂഡല്‍ഹി:മുസ്‌ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന് എതിരെ മുസ്‌ലിം ലീഗ് നല്‍കിയ അപേക്ഷ തള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍. പൗരത്വ നിയമഭേദഗതിയുമായി ഈ വിജ്ഞാപനത്തിന് യാതൊരു ബന്ധവും ഇല്ലെന്നും ലീഗിന്റെ ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസ് നാളെ പരിഗണിക്കും.
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പടെ ആറ് രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തി അഭയാര്‍ത്ഥികളായി കഴിയുന്ന മുസ്‌ലിം ഒഴികെയുള്ള വിഭാഗങ്ങളില്‍ നിന്ന് പൗരത്വ രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ച് മെയ് 28ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ സമാനസ്വഭാവമുള്ള വിജ്ഞാപനം ഇറക്കിയത് ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് ഹര്‍ജി നല്‍കി. അതിനെതിരെയാണ് കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം.
1955 ലെ പൗരത്വ നിമയപ്രകാരമുള്ളതാണ് മെയ് 28ലെ വിജ്ഞാപനം. ഇതനുസരച്ച് ഒരാള്‍ക്ക് പൗരത്വം നല്‍കാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. ഹിന്ദു, സിഖ്, ബുദ്ധ, ജയിന്‍ പാഴായി ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം എന്നായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."