വഴിയരികിൽ ഇനി ട്രക്ക് പാർക്ക് ചെയ്യാമെന്ന് കരുതേണ്ട; ഒമാനിൽ ട്രക്ക് പാര്‍ക്കിങ്ങിന് ഇനി പ്രത്യേകം ഇടങ്ങൾ
മസ്കത്ത്: ഒമാനിൽ ട്രക്ക് പാര്‍ക്കിങ്ങിനായി വിവിധ ഗവര്‍ണറേറ്റുകളില്‍ ട്രക്ക് പാര്‍ക്കിങ് യാര്‍ഡുകള്‍ നിര്‍മിക്കുന്നതിന് ഗതാഗത മന്ത്രാലയം ടെന്‍ഡർ നടപടികൾ ആരംഭിച്ചു. പ്രത്യേകം ഇടങ്ങൾ ഒരുക്കുന്നതിനായുള്ള ടെന്‍ഡര്‍ വഴി യാര്‍ഡുകളുടെ വികസനവും നടത്തിപ്പുമാണ് ലക്ഷ്യമിടുന്നത്. പാര്‍പ്പിട കേന്ദ്രങ്ങളില്‍ ട്രക്ക് പാര്‍ക്ക് ചെയ്യുന്നത് മൂലം വിവിധ പ്രശ്നങ്ങളും പ്രയാസങ്ങളും നേരിടുന്നുണ്ട്. ഇത് ഇല്ലാതാക്കുകയും പുതിയ യാർഡുകൾ ഒരുക്കുന്നതിന്റെ ലക്ഷ്യമാണ്.
ട്രക്ക് പാര്‍ക്കിങ് യാര്‍ഡുകള്‍ നിര്‍മിക്കുന്നതിന് പ്രാദേശിക കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും ടെന്‍ഡര്‍ സമര്‍പ്പിക്കാം. മുസന്ന വിലായതിലെ മുലദ്ധ, ബഹ്ല വിലായതിലെ ഖമൈല, ഇബ്ര വിലായതിലെ ഹൈമ, സീബ് വിലായതിലെ മവേല, ബൗശര്‍ വിലായതിലെ മിസ്ഫ, മഹ്ദ വിലായതിലെ അല്‍ നവ, സഹം വിലായതിലെ അല്‍ ഖശ്ദ എന്നിവിടങ്ങളിലാണ് യാർഡുകൾക്ക് സ്ഥലം ഗതാഗത മന്ത്രാലയം അനുവദിച്ചത്. ഓരോ സ്ഥലത്തിനുമനുസരിച്ച് ടെൻഡർ നൽകാം.
കരഗതാഗത സൗകര്യങ്ങള്‍ വ്യവസ്ഥാപിതമാക്കുക എന്ന ലക്ഷ്യവും പുതിയ പ്രത്യേകം ഇടങ്ങൾ സ്ഥാപിക്കുന്നതിന് പിന്നിൽ ലക്ഷ്യമുണ്ട്. നിലവിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്ന പാര്‍പ്പിട, വാണിജ്യ കേന്ദ്രങ്ങളില്‍ പാര്‍ക്കിങ് യാര്‍ഡുകള്‍ യാഥാര്‍ഥ്യമായാല്‍ പാർക്കിങ് അനുവദിക്കില്ല. തുടക്കത്തിൽ ഈ പദ്ധതിക്ക് വേണ്ടി കണ്ടെത്തിയ ഏഴ് പ്ലോട്ടുകളി മാത്രമാകും പാർക്കിങ് സൗകര്യമുണ്ടാകുക. പദ്ധതി വിജയകരമായാൽ ആവശ്യമെങ്കിൽ കൂടുതൽ യാർഡുകൾ നിർമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."