HOME
DETAILS
MAL
ഡെല്‍റ്റയ്ക്ക് ജനിതകമാറ്റം; അതിവ്യാപന സാധ്യത
backup
June 14 2021 | 17:06 PM
ഹൈദരാബാദ്: ഇന്ത്യയില്‍ കാണപ്പെടുന്ന കൊവിഡ് വൈറസിന്റെ ഡെല്‍റ്റ(ബി.1.617.2)വകഭേദത്തിന് ജനിതകമാറ്റം. ഡെല്‍റ്റ പ്ലസ് (ബി.1.617.2.1) എന്ന പുതിയ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്.
ജൂണ്‍ 7 വരെ 6 പേരിലാണ് ഇന്ത്യയില്‍ ഈ വകഭേദം കണ്ടെത്തിയത്. കൊവിഡ് ബാധിതര്‍ക്ക് നല്‍കുന്ന മോണോക്ലോണല്‍ ആന്റിബോഡി മിശ്രിതം ഡെല്‍റ്റ പ്ലസിനെതിരെ ഫലപ്രദമാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പുതിയ വ്യതിയാനം അതീവവ്യാപനശേഷിയും മാരകമാകാന്‍ സാധ്യതയുള്ളതുമാണെന്നാണെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ ഇത് വ്യാപകമായിട്ടില്ല. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ ഡെല്‍റ്റ വേരിയന്റിന്റെ 63 ജീനോമുകളാണ് മ്യൂണിച്ചിലെ ഗ്ലോബല്‍ സയന്‍സ് ഇന്‍ഷ്യേറ്റീവ് തിരിച്ചറിഞ്ഞിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."