സമസ്ത നേതാക്കളെ തടഞ്ഞ സംഭവം പ്രതിഷേധാർഹം: ജിദ്ദ എസ് ഐ സി
ജിദ്ദ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും കേരളം ആദരിക്കുന്ന സമുന്നത പണ്ഡിതനുമായ എം. ടി അബ്ദുല്ല മുസ്‌ലിയാർ അടക്കമുള്ള സമസ്ത നേതാക്കളെ വളാഞ്ചേരി മർകസിൽ വെച്ച് വഴി തടഞ്ഞ് പരസ്യമായി അപമാനിച്ച സംഭവത്തിൽ സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദാ സെൻട്രൽ സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തി. സമസ്തയുടെ സംസ്കാരം ഉൾക്കൊള്ളുന്നവരിൽ നിന്ന് പ്രതീക്ഷിക്കാത്ത തീരെ മര്യാദയില്ലാത്ത ഈ പ്രവർത്തനം അങ്ങേയറ്റം അപലപനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സി ഐ സി യുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നടന്നുവരുന്ന ശ്രമങ്ങള്‍ക്കിടയില്‍ സമസ്തയുടെ സമുന്നത പണ്ഡിത നേതൃത്വത്തിനെതിരെ ഈ വിധം പ്രകോപനം സൃഷ്ടിച്ചു രംഗത്ത് വന്ന വാഫി - വഫിയ്യ വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അവരെ തെരുവിലേക്ക് തള്ളിവിട്ട് പ്രശ്നം രൂക്ഷമാക്കാൻ പദ്ധതി തയ്യാറാക്കുന്നവരേയും നിയന്ത്രിക്കുവാൻ സി. ഐ.സി നേതൃത്വം ആർജ്ജവം കാണിക്കണമെന്നും എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി, ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി അലമ്പാടി, ട്രഷറർ മൊയ്‌ദീൻ കുട്ടി ഫൈസി പന്തല്ലൂർ, ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."