ഗതാഗത നിയമം ലംഘിച്ച 428 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
കാക്കനാട്: ആറു മാസത്തിനിടെ കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും ഗതാഗത നിയമംലംഘിച്ച 428 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി എറണാകുളം ആര്.ടി.ഒ പി.എച്ച് സാദിഖ് അലി പറഞ്ഞു.
കൊച്ചി നഗരം ഉള്‍പ്പെടുന്ന കാക്കനാട് ആര്.ടി ഓഫിസിന്റെ പരിധിയിലെ മാത്രം കണക്കാണിത്. മദ്യപിച്ച ശേഷം ഡ്രൈവിങ് നടത്തിയതിന് 105 പേരുടെ ലൈസന്‍സാണ് ആറുമാസത്തിനിടെ സസ്പെന്‍ഡ് ചെയ്തത്. ജീവഹാനിക്കിടയാക്കും വിധം വാഹനമോടിച്ച 318 പേരുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തു. അപകടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടു കൊച്ചിയിലും പരിസരത്തും വാഹന പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഇത്രയും പേര്‍ക്കെതിരെ നടപടിയെടുത്തത്.
നഗരത്തില്‍ രാത്രി കാലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മദ്യപിച്ചു വാഹനമോടിച്ചതിനു കൂടുതല്‍ ഡ്രൈവര്‍മാര്‍ പിടിയിലായത്. ഇവര്‍ക്ക് ഇതുസംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ ശേഷമാണ് ലൈസന്‍സ് സസ്പെന്റു ചെയ്യുന്നത്.
അമിത ചാര്‍ജ് ഈടാക്കല്‍, മോശമായ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങള്‍ക്കും ലൈസന്‍സ് സസ്പെന്റു ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ച് യാത്രക്കാര്‍ ആര്‍ടി ഓഫീസില്‍ നേരിട്ടു പരാതി നല്‍കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സുമെന്റ് സ്ക്വാഡ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്കാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."