HOME
DETAILS

പാര്‍ട്ടി മാറ്റം പുതിയ ബാങ്ക് അക്കൗണ്ട് പോലെ നിസ്സാരമല്ല: ജയ്‌റാം രമേശ്

  
backup
June 14 2021 | 20:06 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ac

 


ന്യൂഡല്‍ഹി: ഒരുനിലയ്ക്കും കോണ്‍ഗ്രസ് വിടില്ലെന്ന് വ്യക്തമാക്കി ജി 23 വിഭാഗത്തിലെ കൂടുതല്‍ നേതാക്കള്‍. ഒരു രാഷ്ട്രീയപ്പാര്‍ട്ടി വിട്ട് മറ്റൊന്നിലേക്ക് ചേക്കേറുന്നത് പുതിയൊരു ബാങ്ക് അക്കൗണ്ട് എടുക്കുന്നതുപോലെ നിസ്സാരമല്ലെന്ന് മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശ് പറഞ്ഞു.
ബി.ജെ.പിയില്‍ 40 വര്‍ഷം തുടരുന്ന ഒരു വ്യക്തിക്ക് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുന്നയാള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ആദരവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.പിയിലെ മുതിര്‍ന്ന നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ ജിതിന്‍ പ്രസാദ ബി.ജെ.പിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്നാവശ്യപ്പെടുന്ന ജി 23 വിഭാഗത്തില്‍പ്പെട്ട ജയ്‌റാം രമേശിന്റെ പ്രതികരണം. മരിച്ചാലും പാര്‍ട്ടി വിടില്ലെന്ന് നേരത്തെ ജി 23ല്‍പ്പെട്ട കപില്‍ സിബല്‍ അടക്കമുള്ളവരും പ്രഖ്യാപിച്ചിരുന്നു.
ഒരു പാര്‍ട്ടിയില്‍ ചേരുന്നത് അതിന്റെ പ്രവര്‍ത്തനങ്ങളിലും ആശയങ്ങളിലും ആകൃഷ്ടമായാണെന്ന് ജയ്‌റാം രമേശ് പറഞ്ഞു. തന്നെ സംബന്ധിച്ച് രാഷ്ട്രീയപ്പാര്‍ട്ടി പ്രവേശനം ഒരു തൊഴിലല്ല. പ്രതിബദ്ധതയുടേയും മൂല്യങ്ങളുടേയും ബാക്കിയാണ്. കോണ്‍ഗ്രസില്‍ തീര്‍ച്ചയായും പ്രശ്‌നങ്ങളുണ്ട്. 2014ലും 2019ലും നല്ല പ്രകടനം കാഴ്ചവയ്ക്കാനായില്ല. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളും ആശയങ്ങളും സംബന്ധിച്ച് ജനങ്ങളെ കൂടുതല്‍ അറിയിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടി എന്തിനുവേണ്ടിയാണോ നിലകൊള്ളുന്നത് എന്നതിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സന്ദേശം നല്‍കണം. ഒരു ജിതിന്‍ പ്രസാദയോ ജ്യോതിരാദിത്യ സിന്ധ്യയോ പോയതുകൊണ്ട് കോണ്‍ഗ്രസ് തകര്‍ച്ചയിലാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago