HOME
DETAILS

നിലയില്ലാക്കയത്തിൽ മുങ്ങി കമ്മിഷൻ റിപ്പോർട്ടുകൾ

  
backup
May 10 2023 | 03:05 AM

water-transport-is-very-important-in-kerala-tourism-today


കേരളാ ടൂറിസത്തിൽ ജലഗതാഗതത്തിന് ഇന്ന്പ്രസക്തിയേറെയാണ്. പുഴകളിലും കായലുകളിലും കടലുകളിലുമെല്ലാം ഉല്ലാസ നൗകകൾ ഒഴുകിനടക്കുന്നത് പതിവു കാഴ്ചയാണ്. ഒരു കാലത്ത് ആലപ്പുഴയിലെ ഓളപ്പരപ്പുകൾ മാത്രമായിരുന്നു ഉല്ലാസ ബോട്ടുകളുടെ തുഴകളുടെ താളമറിഞ്ഞത്. ഇന്ന് കഥമാറി. കൊച്ചരുവികൾ പോലും ജലടൂറിസത്തിന്റെ മാപ്പിൽ ഇടംപിടിച്ചു. ബോട്ടുയാത്രകൾ എവിടെയും സാധ്യമായി. ഒപ്പം ജലദുരന്തങ്ങളുടെ വിലാപങ്ങളും ഉയർന്നുതുടങ്ങി. ഓളപ്പരപ്പിലെ ഉല്ലാസ യാത്രകൾ കണ്ണീർ യാത്രകളായി. നിലയില്ലാ കയത്തിൽ ജീവൻ ത്യജിക്കേണ്ടിവരുന്നവരുടെ എണ്ണവും കൂടി. എന്നാൽ ഓരോ ദുരന്തം ഉണ്ടാകുമ്പോഴുമുള്ള വിലാപങ്ങൾക്കപ്പുറം നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമായി. പല്ലനയാറ്റിലെ ബോട്ടപകടം മുതൽ താനൂർ വരെ എത്തിനിൽക്കുകയാണിപ്പോൾ ജലദുരന്തങ്ങൾ. ആഴത്തിലമർന്ന് ജീവൻ പൊലിഞ്ഞവർ 260 ലേറെ.


ബോട്ടപകടങ്ങളും അന്വേഷണങ്ങളും തുടർച്ചയാകുമ്പോഴും മുൻകാലങ്ങളിലെ ദുരന്തങ്ങളിലുള്ള അന്വേഷണങ്ങളും കമ്മിഷൻ ശുപാർശകളും ഇപ്പോഴും ജലരേഖയായി തുടരുകയാണ്. മറ്റു ഗതാഗതമാർഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ശക്തമായ സുരക്ഷാ സംവിധാനങ്ങളും കർശന പരിശോധനകളും ഇല്ലെന്നതാണ് ജല ഗതാഗതരംഗത്ത് ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം. മലപ്പുറം താനൂർ ബോട്ടപകടം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻ അന്വേഷണ റിപ്പോർട്ടുകളും ചർച്ചയാകുകയാണ്. മുമ്പുള്ള ബോട്ടപകടങ്ങളിൽ കടുത്ത അനാസ്ഥ കാണിച്ചവർക്കെതിരേയും കുറ്റക്കാരായി കണ്ടെത്തിയവർക്കുമെതിരേയും ശക്തമായ നടപടി സ്വീകരിച്ചിട്ടില്ലെന്നത് വസ്തുതയാണ്. ടൂറിസം രംഗത്ത് ഉൾപ്പെടെ സംസ്ഥാനത്ത് പത്ത് വർഷത്തിനിടയിൽ ഒരു ഡസനിലധികം ബോട്ട് ദുരന്തങ്ങളാണ് സംഭവിച്ചിട്ടുള്ളത്. അശാസ്ത്രീയ ബോട്ട് നിർമാണ രീതികളും ആവശ്യമായ മുൻകരുതലുകൾ ഇല്ലാത്തതും ബോട്ടുകളുടെ പരമാവധി ശേഷിയിൽ കൂടുതൽ യാത്രക്കാരെ കയറ്റിയതുമാണ് അന്വേഷണ റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഒരു മാനദണ്ഡവും പാലിക്കാതെ തോന്നിയ രീതിയിൽ സർവിസ് നടത്തുന്നത് അവസാനിപ്പിക്കാൻ സ്ഥിരമായ പരിശോധനകളും സംവിധാനങ്ങളും വേണമെന്ന നിർദേശങ്ങളും പാലിക്കപ്പെട്ടിട്ടില്ല.


മഹാകവി കുമാരനാശാൻ ഉൾപ്പെടെ 24 പേരുടെ ജീവൻ കവർന്ന 1924 ലെ കൊല്ലം പല്ലന ബോട്ട് ദുരന്തം മുതൽ താനൂർ ബോട്ട് ദുരന്തം വരെയുള്ള കാലയളവിലെ ജലദുരന്തങ്ങൾ ചോദ്യചിഹ്നമായി ഉയരുകയാണ്. 2009 സെപ്റ്റംബർ 30ന് 45 പേർ മരിച്ച തേക്കടി അപകടമാണ് ഏറ്റവും കൂടുതൽ ജീവൻ അപഹരിച്ച ദുരന്തം. കെ.ടി.ഡി.സിയുടെ ഉടമസ്ഥയിലുള്ള ജലകന്യകയെന്ന ഡബിൾ ഡെക്കർ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞതിനെ തുടർന്ന് അന്വേഷിക്കാൻ ആദ്യം ചുതലപ്പെടുത്തിയത് ചീഫ് ബോട്ട് ഇൻസ്‌പെക്ടറും കെ.ടി.ഡി.സി മാനേജിങ് ഡയരക്ടറും അടങ്ങുന്ന ഉദ്യോഗസ്ഥരെയായിരുന്നു. ഫിറ്റ്‌നസ് പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥനും ബോട്ടിന്റെ ഉടമസ്ഥാവകാശമുള്ള എം.ഡിയും നടത്തിയ അന്വേഷണം പ്രതിയെ തന്നെ അന്വേഷണം ഏൽപ്പിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. പിന്നീട് റിട്ട. ജഡ്ജി ഇ. മൊയ്തീൻ കുഞ്ഞിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മിഷൻ ബോട്ടിന്റെ നിർമാണത്തിലെ അശാസ്ത്രീയതയും ഡ്രൈവറുടെ അനാസ്ഥയും അമിതമായി ആളെ കയറ്റിയതും ചൂണ്ടിക്കാണിച്ചെങ്കിലും നടപടി പേരിൽ ഒതുങ്ങി.


പിന്നീടുണ്ടായ ദുരന്തങ്ങളിൽ ഏറ്റവും ചർച്ചയായത് 2002 ജൂലൈ 27 ന് മുഹമ്മയിൽനിന്ന് പുറപ്പെട്ട കേരള വാട്ടർ അതോറിറ്റിയുടെ എ 53 യാത്രാ ബോട്ട് മുങ്ങിയുണ്ടായ കുമരകം ദുരന്തമാണ്. പി.എസ്.എസി പരീക്ഷയ്ക്ക് പോയ ഉദ്യോഗാർഥികൾ ഉൾപ്പെടെ 29 ജീവനുകളാണ് പൊലിഞ്ഞത്. ദുരന്തം അന്വേഷിച്ച ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മിഷൻ നൽകിയ ശുപാർശകൾ ഇന്നും നടപ്പായിട്ടില്ല.


ശേഷിയുടെ ഇരട്ടി യാത്രക്കാരെ കയറ്റിയതും ബോട്ടിന്റെ തകരാറുകളും ഗതാഗത ക്രമീകരണങ്ങളുടെ പോരായ്മകളും ചൂണ്ടികാട്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. 1980ൽ എറണാകുളം കണ്ണമാലി പെരുന്നാളിനോട് അനുബന്ധിച്ച് വിശ്വാസികളുമായി പോയ ബോട്ട് വെള്ളം കയറി കുമ്പളങ്ങി തീരം അടുക്കുന്നതിനു മുമ്പ് മറിഞ്ഞു 30 പേർ മരിച്ചത്, 1983ൽ എറണാകുളം വല്ലാർപാടത്ത് 18 പേരുടെ ജീവൻ അപഹരിച്ച ദുരന്തം, 2007 ഫെബ്രുവരി 20 ന് ഒരു സ്‌കൂളിലെ 14 വിദ്യാർഥികളും മൂന്ന് അധ്യാപികമാരും മരണപ്പെട്ട എറണാകുളം തട്ടേക്കാട് അപകടം, 2005 ജനുവരി രണ്ടിന് വേമ്പനാട് കായലിൽ വിദേശി ഉൾപ്പെടെ നാല് പേർ മുങ്ങിമരിച്ച സംഭവം ഉൾപ്പെടെ ജലദുരന്തങ്ങളിലെല്ലാം അമിതഭാരം, അനാസ്ഥ തുടങ്ങിയ സമാന കാരണങ്ങളായിരുന്നു കണ്ടെത്തിയത്.


തയാറാക്കിയത്
ജലീൽ അരൂക്കുറ്റി
ശരീഫ് കൂലേരി

ഇങ്ങനെ പാടില്ല;
മുൻ കമ്മിഷനുകൾക്ക് ഒരേസ്വരം


കേരളത്തിൽ നടന്ന ജലദുരന്തങ്ങൾ സംബന്ധിച്ച് അന്വേഷിച്ച കമ്മിഷനുകൾ നൽകിയ ശുപാർശകൾ സർക്കാർ അവഗണിച്ചുവെന്നും ഇതുവരെ നടപ്പായിട്ടില്ലെന്നും മുൻ അന്വേഷണ കമ്മിഷനുകൾ ഓരേ സ്വരത്തിൽ വ്യക്തമാക്കുന്നു. ദുരന്തങ്ങളുടെ കാരണങ്ങളായി കമ്മിഷനുകൾ കണ്ടെത്തിയതിൽ പ്രധാനപ്പെട്ട ഒന്ന് സാമ്പത്തിക ലാഭം ലക്ഷ്യമാക്കി ശേഷിയേക്കാൾ കൂടുതൽ ആളുകളെ കുത്തിനിറക്കുന്നതും ബോട്ടുകളുടെ പഴക്കവും നിർമാണത്തിലെ അപാകതകളുമായിരുന്നു.

'കമ്മിഷൻ നിർദേശിച്ച ജലഗതാഗതരംഗത്ത് സേഫ്റ്റി കമ്മിഷൻ വേണമെന്ന സുപ്രധാന നിർദേശം ഉൾപ്പെടെ പലതും സർക്കാരുകൾ ഇതുവരെ പരിഗണിച്ചിട്ടില്ല. ബോട്ടപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം നടപടി സ്വീകരിച്ചതുകൊണ്ട് കാര്യമില്ല. ജലഗതാഗത രംഗത്ത് സുരക്ഷയ്ക്ക് സ്ഥിരം സംവിധാനം വേണം'.
ജസ്റ്റിസ് കെ. നാരായണ കുറുപ്പ്
(2002 ൽ 29 പേരുടെ മരണത്തിന് ഇടയാക്കിയ കുമരകം ബോട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച കമ്മിഷൻ)

'തട്ടേക്കാട് ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ അന്വേഷണ റിപ്പോർട്ടിലെ ശുപാർശകൾ പാലിക്കപ്പെട്ടിരുന്നെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കുമായിരുന്നില്ല. ലാഭേച്ഛയും പൗരബോധമില്ലായ്മയുമാണ് അപകടങ്ങളിൽ കാന്നുന്നത്. അന്നും ഇന്നും ദുരന്തങ്ങൾക്ക് കാരണമായതിൽ പ്രധാനം അനുവദനീയമായതിലും കൂടുതൽ ആളെ കയറ്റിയതാണ്. ബോട്ടുകളുടെ നിർമാണത്തിലെ അപാകതകളും പ്രശ്‌നമാണ്'.
ജസ്റ്റിസ് പരീത് പിള്ള
(2007 ഫെബ്രുവരി 20ന് തട്ടേക്കാട് 14 വിദ്യാർഥികളും മൂന്ന് അധ്യാപികമാരും മരണപ്പെട്ട എറണാകുളം തട്ടേക്കാട് ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച് ജുഡീഷ്യൽ കമ്മിഷൻ.)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago