പിന്നോട്ടില്ലെന്ന് വിമതര്‍; ഔദ്യോഗിക വസതി ഒഴിഞ്ഞ് ഉദ്ദവ് താക്കറേ; രാഷ്ട്രീയ നാടകം വഴിത്തിരിവില്‍
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളില്‍ ആടിയുലഞ്ഞ് സഖ്യ സര്‍ക്കാര്‍. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പടിയിറക്കത്തിന്റെ ആദ്യ സൂചന കണ്ടു. ഔദ്യോഗിക വസതി ഒഴിഞ്ഞാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചത്. ഉദ്ദവ് താക്കറേ ഔദ്യോഗിക വസതിയില്‍ നിന്ന് തന്റെ വീടായ മാതോശ്രീയിലേക്കാണ് മാറിയത്. മകനും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തെ അനുഗമിച്ചു. അദ്ദേഹത്തിന്റെ വാഹനത്തില്‍ പുഷ്പവൃഷ്ടി നടത്തിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുഗമിച്ചത്.
അതേ സമയം ഇന്ന് രാവിലെ ഉദ്ദവ് താക്കറേ വിമത നേതാവ് ഏക്നാഥ് ഷിന്‍ഡേയെ ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം.
മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കാന്‍ ഷിന്‍ഡേയോട് ആവശ്യപ്പെടുകയായിരുന്നു.
താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാമെന്ന് ഉദ്ദവ് ഷിന്‍ഡേയോട് വാഗ്ദാനം ചെയ്തു. എന്നാല്‍ ആ സമയമൊക്കെ കടന്നുപോയെന്നും ഇനി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ഷിന്‍ഡേയുടെ മറുപടി.
തനിക്ക് മുഖ്യമന്ത്രി പദവിയോട് ആര്‍ത്തിയില്ലെന്നും മുഖ്യമന്ത്രിയുടെ വസതി ഒഴിയാമെന്നും ഉദ്ധവ് താക്കറെ ഫേസ്ബുക്ക് ലൈവിലൂടെയും അറിയിച്ചു. വിമത നേതാക്കള്‍ തന്നോട് സംസാരിക്കാന്‍ തയ്യാറാകണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു.''
എന്നെ ആവശ്യമില്ലാത്തവര്‍ക്ക് പദവി ഒഴിയണമെന്ന് നേരിട്ട് പറയാമായിരുന്നു. ഒരു എം.എല്‍.എയെങ്കിലും ഒഴിയണമെന്ന് പറഞ്ഞാല്‍ രാജിവയ്ക്കാം. ചില എം.എല്‍.എമാരെ കാണാനില്ല. ചിലരെ സൂറത്തില്‍ കണ്ടിരുന്നു. ഇപ്പോള്‍ നിരവധിപേര്‍ എനിക്ക് എതിരാണ്. ഒരു എം.എല്‍.എ എനിക്കെതിരെ നിന്നാല്‍പ്പോലും അത് മാനക്കേടാണ്.'' ഉദ്ധവ് പറഞ്ഞു.
ചില എംഎല്‍എമാര്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഉദ്ധവ് പറഞ്ഞു.
''ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ല. താക്കറെയുടെ പ്രത്യയശാസ്ത്രവുമായി തന്നെ മുന്നോട്ട് കൊണ്ടുപോകും. ചിലര്‍ പറയുന്നു ഇത് ബാല്‍ താക്കറെയുടെ ശിവസേന അല്ലെന്ന്. ബാലാ സാഹിബിന്റെ ചിന്തകള്‍ എന്തായിരുന്നുയെന്ന് അവര്‍ പറയണം. അദ്ദേഹത്തിന്റെ കാലത്ത് എന്തായിരുന്നു, അതുതന്നെയാണ് ഇന്നും ശിവസേന. ഹിന്ദുത്വ ഞങ്ങളുടെ ജീവിതമാണ്.'' ഉദ്ധവ് താക്കറെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."