കളമശ്ശേരിയില്‍ 186 വീടുകളില്‍ കൂടി വൈദ്യുതി
കളമശ്ശേരി: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി പ്രകാരം കളമശ്ശേരി നിയോജക മണ്ഡലത്തില്‍ 186 വീടുകളില്‍ കൂടി വൈദ്യുതി എത്തിക്കും. ബി.പി.എല്‍ വിഭാഗത്തില്‍ പെടുന്ന കുടുംബങ്ങള്‍ക്ക് വൈദ്യുതി സര്‍വീസ് കണക്ഷന് ഉള്‍പ്പെടെയുള്ള ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കും.
സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ നടപ്പിനായി വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ പത്തടിപ്പാലത്തെ റസ്റ്റ് ഹൗസില്‍ വിളിച്ചു കൂട്ടിയ ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. ഇനിയും വൈദ്യുതി ലഭിക്കാത്ത വീട്ടുകാര്‍ക്ക് ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ സെപ്റ്റംബര്‍ രണ്ടു വരെ പേര് രജിസ്റ്റര്‍ ചെയ്യാം.
യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് നഗരസഭ അദ്ധ്യക്ഷന്മാര്, കെ എസ് ഇ ബി എഞ്ചിനീയര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, സപ്ലൈ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വി കെ ഇബ്രാഹിം കുഞ്ഞ് എം എല്‍ എ യോഗം ഉല്‍ഘാടനം ചെയ്തു.
ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, കളമശ്ശേരി നഗരസഭ ചെയര്പേഴ്സന് ജസ്സി പീറ്റര്‍, ഏലൂര്‍ നഗരസഭ ചെയര്പേഴ്സന് സിജി ബാബു, കുന്നുകര പഞ്ചായത്ത് പ്രസിഡണ്ട് ഫ്രാന്‍സിസ് തറയില്‍, കരുമാല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.ഡി ഷിജു, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്.ആര് ബിജു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."