HOME
DETAILS

പാലക്കാട് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലിസുകാരന്‍ അറസ്റ്റില്‍

  
backup
June 23 2022 | 03:06 AM

palakkad-anas-murder-case

പാലക്കാട്: വിക്ടോറിയ കോളജിന് സമീപം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാവ് അടിയേറ്റ് മരിച്ച കേസില്‍ പൊലീസുകാരനും അറസ്റ്റില്‍. പുതുപ്പള്ളിത്തെരുവ് സ്വദേശി അനസിന്റെ മരണത്തിലാണ് ഐ.ആര്‍.ബി സേനാംഗമായ റഫീഖിനെയും നോര്‍ത്ത് പൊലീസ് പ്രതി ചേര്‍ത്തത്. ചോദ്യം ചെയ്യലിലൂടെ റഫീഖിന്റെ പങ്ക് ബോധ്യപ്പെട്ടതോടെയാണ് റഫീക്കിനെ അറസ്റ്റ് ചെയ്തത്.

അനസിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് വീഴ്ത്തിയതിന് ആദ്യം അറസ്റ്റിലായ ഫിറോസിന്റെ സഹോദരനാണ് റഫീഖ്.

ആദ്യം തര്‍ക്കമുണ്ടായ ശേഷം രണ്ടാമത് റഫീഖ് ഓടിച്ചിരുന്ന ബൈക്കിലെത്തിയാണ് ഫിറോസ് അനസിനെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം ഓട്ടോറിക്ഷയിടിച്ചാണ് അനസിന് പരുക്കേറ്റതെന്ന് വരുത്തിത്തീര്‍ക്കാന്‍ റഫീഖിന്റെ നേതൃത്വത്തില്‍ നീക്കമുണ്ടായെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

ഇരുവരും േചര്‍ന്നാണ് അപകടത്തില്‍ അനസിന് പരുക്കുണ്ടായെന്നറിയിച്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനസിന്റെ മരണത്തോടെയാണ് അപകടമെന്ന് പ്രചരിപ്പിച്ചത് ആക്രമണമെന്ന് തെളിഞ്ഞത്.

ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് മോശമായി പെരുമാറിയപ്പോഴാണ് ഇടപ്പെട്ടതെന്നും ബാറ്റ് കൊണ്ട് തലക്ക് അബദ്ധത്തില്‍ അടിച്ചെന്നും ഫിറോസ് പറഞ്ഞു.

നേരത്തെ റഫീഖും അനസിനെ മര്‍ദിച്ചതായുള്ള വിവരങ്ങളും നോര്‍ത്ത് പൊലീസ് ശേഖരിച്ചിട്ടുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago