ഡോക്ടറുടെ കൊലപാതകം: സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്കുന്നു
ഡോക്ടറുടെ കൊലപാതകം: സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്കുന്നു
കൊല്ലം: കൊട്ടാരക്കരയില്‍ യുവഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തില്‍ ശക്തമായ സമര പരിപാടികളുമായി ഡോക്ടര്‍മാര്‍. 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ടുമണിവരെ ആണ് സമരം. അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് ഐ.എം.എ അറിയിച്ചു.
കോര്‍പറേറ്റ്, കോ-ഓപ്പറേറ്റീവ്, ഇ.എസ്.ഐ മേഖലയിലെ എല്ലാ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് യോഗം ചേര്‍ന്ന് തുടര്‍ സമരപരിപാടി നിശ്ചയിക്കും.
ഡോക്ടര്‍മാര്‍ക്കെതിരെ നിരന്തരമുണ്ടാകുന്ന ആക്രമങ്ങള്‍ക്കെതിരെ കേരളത്തിലെ മനസാക്ഷി ഉണരണമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ക്ക് ആത്മവിശ്വാസത്തോടെ രോഗികളെ പരിശോധിക്കുന്നതിനുള്ള സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സര്‍ജന്‍ വന്ദന ദാസ് (23) ആണ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. സര്‍ജിക്കല്‍ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."