ഡോ.വന്ദനയെ കുത്തിയത് ആറുതവണ; അധ്യാപകനായ പ്രതി അക്രമാസക്തനായത് ബന്ധുവിനെ കണ്ടതോടെ
ഡോ.വന്ദനയെ കുത്തിയത് ആറുതവണ; അധ്യാപകനായ പ്രതി അക്രമാസക്തനായത് ബന്ധുവിനെ കണ്ടതോടെ
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആക്രമിക്കപ്പെട്ട ഡോക്ടറെ പ്രതി കുത്തിയത് ആറുതവണ. ആഴത്തിലുള്ള ഈ മുറിവുകളാണ് വന്ദനയുടെ മരണകാരണമായത്. പ്രതിയായ സന്ദീപും വീടിന് അടുത്തുള്ളവരുമായി ഉണ്ടായ അടിപിടിയില്‍ ഇയാളുടെ കാലിന് മുറിവേറ്റിരുന്നു. തുടര്‍ന്ന് സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച മുറിവ് തുന്നിക്കെട്ടുന്നതിനിടെയാണ് ഡോക്ടറെ ആക്രമിച്ചത്.
അതേസമയം, പ്രതിയായ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അക്രമാസക്തനായിരുന്നില്ലെന്ന് പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു. അതുകൊണ്ട് തന്നെ ഇയാളെ വിലങ്ങ് അണിയിച്ചിരുന്നല്ല. ശാന്തനായാണ് ഇയാള്‍ ഡോക്ടര്‍ക്ക് മുന്നില്‍ ഇരുന്നത്. ഇതോടെ പൊലിസുകാര്‍ ഡ്രസ്സിങ് റൂമില്‍ നിന്നും പുറത്തിറങ്ങി. എന്നാല്‍ സന്ദീപിന്റെ ബന്ധു ബിനു അടുത്തെത്തിയതോടെയാണ് പ്രതി അക്രമാസക്തനായത്. ആദ്യം ബന്ധുവിന് നേരെയാണ് ആക്രമണമുണ്ടായത്. സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ചാണ് അക്രമിച്ചത്. ഡോ വന്ദനയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആശുപത്രി ഗാര്‍ഡായ മണിലാല്‍, ഹോം ഗാര്‍ഡ് ആയ അലക്‌സ് കുട്ടി എന്നിവര്‍ക്കും കുത്തേറ്റിരുന്നു. ആറുതവണ കുത്തേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നെടുമ്പന യു.പി സ്‌കൂളിലെ അധ്യാപകനാണ് പ്രതി സന്ദീപ്. ഡീ അഡിക്ഷന്‍ സെന്ററില്‍നിന്ന് ഇറങ്ങിയ ആളാണ് ഇയാള്‍.
dr-vandana-murder-sandeep-was-not-handcuffed-when-produced-in-hospital
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."