സന്ദീപിനെ ആശുപത്രിയിലെത്തിച്ചത് പരാതിക്കാരനെന്ന നിലയില്‍; വിലങ്ങില്ലാത്തതില്‍ വിശദീകരണവുമായി എ.ഡി.ജി.പി
സന്ദീപിനെ ആശുപത്രിയിലെത്തിച്ചത് പരാതിക്കാരനെന്ന നിലയില്‍; വിലങ്ങില്ലാത്തതില്‍ വിശദീകരണവുമായി എ.ഡി.ജി.പി
കൊല്ലം: കൊട്ടാരക്കരയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍. പ്രതി സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചത് പരാതിക്കാരനെന്ന നിലയിലായിരുന്നുവെന്നും ആ സമയത്ത് ഇയാള്‍ അക്രമാസക്തനായിരുന്നില്ലെന്നുമാണ് പൊലിസിന്റെ വിശദീകരണം.
തന്നെ ആക്രമിക്കുകയാണെന്ന് പറഞ്ഞാണ് സന്ദീപ് 112 ലേക്ക് രാത്രി ഒരുമണിയോടെ വിളിക്കുന്നത്. ഉടനെ വിവരം സമീപത്തെ പൊലിസ് സ്റ്റേഷനില്‍ അറിയിച്ചു. പൊലിസ് അയാളുടെ വീട്ടിലെത്തിയപ്പോള്‍ അയാള്‍ അവിടെ ഉണ്ടായിരുന്നില്ല. അരക്കിലോമീറ്റര്‍ മാറി ഒരു വീടിന്റെ മുറ്റത്താണ് സന്ദീപ് ഉണ്ടായിരുന്നത്. നാട്ടുകാരും ഉണ്ടായിരുന്നു. മുറിവേറ്റ അയാള്‍ തന്നെ കൊല്ലാന്‍ വരുന്നു എന്നുവിളിച്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് പരുക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ക്യാഷ്വാലിറ്റിയിലേക്ക് എത്തിച്ചപ്പോള്‍ ഇയാള്‍ അക്രമാസക്തമായിരുന്നില്ല. ക്യാഷ്വാലിറ്റിയില്‍ പരിശോധിച്ച ഡോക്ടര്‍ എക്‌സറേ എടുക്കുന്നതിനും മുറിവ് ഡ്രസ് ചെയ്യുന്നതിനുമായി ഡ്രസിംഗ് റൂമിലേക്ക് അയച്ചു. ഈ സമയത്താണ് പ്രതി അക്രമാസക്തമായത്. ബന്ധുവിനെയാണ് ആദ്യം ആക്രമിച്ചത്. അതിന് ശേഷം പൊലീസുകാരെ ആക്രമിച്ചു. രണ്ട് പൊലീസുകാര്‍ ആക്രമിക്കപ്പെട്ടു. ഇതുകണ്ട് ഡോക്ടര്‍മാരും മറ്റുള്ളവരും മറ്റൊരു മുറിയിലേക്ക് മാറുകയും വാതില്‍ അടയ്ക്കുകയും ചെയ്തു. എന്നാല്‍ കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് പെട്ടന്ന് മുറിയിലേക്ക് മാറാന്‍ സാധിച്ചിരുന്നില്ല. ഒറ്റപ്പെട്ടുപോയ ഡോക്ടറെ പ്രതി പെട്ടന്ന് തന്നെ ആക്രമിക്കുകയായിരുന്നു- എ.ഡി.ജി.പി വിശദീകരിച്ചു. അധ്യാപകനായ ഇയാള്‍ മദ്യപാനിയാണെന്നാണ് നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരമെന്നും പൊലീസ് അറിയിച്ചു.
dr-vandana-das-murder-in-kollam-adgp-explains-about-the-incident
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."