ലക്ഷദ്വീപിലേക്കുള്ള യാത്ര: യു.ഡി.എഫ് എം.പിമാര്‍ ഹൈക്കോടതിയില്‍ ഹരജി നല്കി
കൊച്ചി: ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി തുടര്‍ച്ചയായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് നിരസിച്ചതിനെതിരെ എം.പിമാരായ ടി.എന്‍ പ്രതാപനും ഹൈബി ഈഡനും ഹൈക്കോടതിയില്‍ ഹരജി നല്കി.
ദ്വീപിലെ ജനങ്ങളെ നേരിട്ട് കാണാനും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും, നേരിട്ട് മനസിലാക്കാനുമായി ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി യു.ഡി.എഫ് എം.പിമാര്‍ എ.ഡി.എമ്മിനും അഡ്മിനിസ്ട്രേറ്റര്‍ക്കും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷ പരിഗണിക്കാതിരുന്നതിനെ തുടര്‍ന്ന് ടി.എന്‍ പ്രതാപനും ഹൈബി ഈഡനും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്കി. എന്നാല്‍ എം.പിമാരുടെ ആവശ്യം പരിഗണിക്കാനാവില്ലെന്നും, ദ്വീപില്‍ കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധമാണെന്നും ചൂണ്ടിക്കാട്ടി അപേക്ഷകള്‍ നിരസിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."