സെര്‍ച്ച് ഹിസ്റ്ററി ക്ലിയര്‍ ആയെന്നാണോ കരുതിയത്…പൂര്‍ണമായും ഡിലീറ്റ് ആവില്ല ഇങ്ങനെ ചെയ്യാതെ
സെര്‍ച്ച് ഹിസ്റ്ററി ക്ലിയര്‍ ആയെന്നാണോ കരുതിയത്…പൂര്‍ണമായും ഡിലീറ്റ് ആവില്ല ഇങ്ങനെ ചെയ്യാതെ
ഏതേത് ലോകത്തേക്കൊക്കെ നാം കടന്നു ചെന്നെന്ന് ആരുമറിയാതിരിക്കാന്‍ സെര്‍ച്ച് ഹിസ്റ്ററി ഡീലിറ്റ് ചെയ്യാറുണ്ടല്ലോ...എന്നാല്‍ നിങ്ങള്‍ ഡിലീറ്റ് ചെയ്യുന്ന വഴി ശരിയല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതൊക്കെ ഗൂഗിളിന് എളുപ്പത്തില്‍ ആക്‌സസ് ചെയ്യാനാകുമെന്ന് അറിയാമല്ലോ?. എന്നാല്‍ ഈ ഒരു സ്‌റ്റെപ്പ് കൂടി ചെയ്താല്‍ സംഗതി സേഫ് ആക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സാധാരണ നമ്മള്‍ കീ ബോര്‍ഡില്‍ Ctrl + Shift + Delete എടുത്തോ അല്ലെങ്കില്‍ ഹിസ്റ്ററിയില്‍ പോയി ക്ലിയര്‍ ബ്രൗസിങ് ഡാറ്റ അടിച്ചോ ആണല്ലോ ഹിസ്റ്ററി ഡിലീറ്റ് ചെയ്യുന്നത്. എന്നാല്‍ പൂര്‍ണമായും ഹിസ്റ്ററി ഡിലീറ്റ് ആവാന്‍ ഈ മാര്‍ഗം പര്യാപ്തമല്ല.
ഇതിനായി ആദ്യം ക്രോം എടുത്ത് ഗൂഗിളില്‍ മൈ ആക്ടിവിറ്റി എന്നു ടൈപ്പു ചെയ്യുക. ക്രോം നമ്മുടെ ജിമെയില്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം വേണമിത്. വെബ് ആന്റ് ആപ്പ് ആക്ടിവിറ്റി, ലോക്കേഷന്‍ ഹിസ്റ്ററി, യുട്യൂബ് ഹിസ്റ്ററി എന്നിങ്ങനെയുള്ള വിവരങ്ങള്‍ തെളിയും. അതെ പേജിലെ ഫില്‍റ്റര്‍ ബൈ ഡേറ്റ് ആന്‍ഡ് പ്രൊഡക്ട് എന്ന ഓപ്ഷനോട് ചേര്‍ന്നു കിടക്കുന്ന ഡിലീറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ലാസ്റ്റ് മിനിറ്റിലെയും മണിക്കൂറിലെയുമൊക്കെ സെര്‍ച്ച് ഹിസ്റ്ററി നീക്കം ചെയ്യാനുള്ള ഓപ്ഷന്‍ അപ്പോള്‍ കാണിക്കും. ഇതിനു പുറമേ ഒരു നിശ്ചിത ദിവസം മുതല്‍ നിശ്ചിത ദിവസം വരെയുള്ള സെര്‍ച്ച് ഹിസ്റ്ററിയും ഡീലിറ്റ് ചെയ്യാനാവും. വിവരങ്ങള്‍ ഡീലിറ്റ് ചെയ്യുന്നതിന് മുന്‍പ് അതിന്റെ വിശദമായ പട്ടികയും കാണാനാവും.
സെര്‍ച്ച് ഹിസ്റ്ററി ഡീലിറ്റ് ചെയ്യാനായി Crl+H എന്ന ഷോര്‍ട്ട് കീയാണ് സാധാരണയായി ഉപയോഗിക്കുക. അപ്പോള്‍ തെളിഞ്ഞുവരുന്ന ക്രോമിലെ വലതുവശത്തുള്ള പ്രൊഫൈല്‍ ചിത്രത്തിനപ്പുറത്തെ ഡോട്ടുകളില്‍ ക്ലിക്കു ചെയ്യുക. തുടര്‍ന്ന് ഹിസ്റ്ററിയിലേത്തി വിവരങ്ങള്‍ ക്ലിയര്‍ ചെയ്യുകയാണ് സാധാരണയായി ചെയ്യുക.
അതേസമയം, എന്തൊക്കെ ചെയ്താലും നമ്മുടെ വിശദാംശങ്ങള്‍ പൂര്‍ണമായും ഗൂഗിള്‍ കളയില്ല എന്നതാണ് വസ്തുത. ഉപയോക്താവ് എത്ര സമയം ചിലവഴിക്കുന്നുവെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഗൂഗിള്‍ സൂക്ഷിക്കുകയാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."