മൂന്നാംതരംഗ പ്രതിരോധം വാക്സിന് ലഭിച്ചാല്‍ പ്രതിദിനം രണ്ടരലക്ഷം പേര്‍ക്ക്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് മൂന്നാംതരംഗത്തെ നേരിടാന്‍ കര്‍മപദ്ധതിയുമായി ആരോഗ്യ വകുപ്പ്.
ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം പരമാവധി ജനങ്ങള്‍ക്ക് വാക്സിന് നല്‍കാനാണ് തീരുമാനം. ഇതിനായി സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പാക്കും. പ്രതിദിനം രണ്ടു മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്സിന് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും എന്നാല്‍ ഇതിനാവശ്യമായ വാക്സിന് ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്ത സാധാരണക്കാര്‍ക്കായി രജിസ്ട്രേഷന് ഡ്രൈവ് നടത്തും. കൊവിഡ് ബാധിതര്‍ക്കായി മാറ്റിവച്ച കിടക്കകളില്‍ 47 ശതമാനം മാത്രമാണ് രോഗികളുള്ളത്. മൂന്നാം തരംഗം മുന്നില്‍കണ്ട് കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കും. ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉല്പാദനം 60 മെട്രിക് ടണ്‍ ആക്കി ഉയര്‍ത്തും. മരുന്നുകള്‍, ഉപകരണങ്ങള്‍, പരിശോധനാ സാമഗ്രികള്‍, എന്നിവ നേരത്തെ സംഭരിക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുട്ടികള്‍ക്കായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കി വരികയാണ്. വിവിധ ജില്ലകളിലെ നിലവിലെ അവസ്ഥയും ജില്ലാതല ഒരുക്കങ്ങളും ഇനി ചെയ്യേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് നല്‍കണമെന്നു മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."