പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഹൈദരലി തങ്ങളെ സന്ദര്‍ശിച്ചു
മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്നലെ പാണക്കാട്ടെത്തി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു.
സൗഹൃദസന്ദര്‍ശനത്തിനായി ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് പ്രതിപക്ഷ നേതാവ് പാണക്കാട്ട് തങ്ങളുടെ വസതിയിലെത്തിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി.ഡി സതീശന്‍ വളരെ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത് എന്ന് തങ്ങള്‍ പറഞ്ഞു. നിയമസഭാ സമ്മേളനത്തില്‍ യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടിയ വിഷയങ്ങളെല്ലാം കേരളം ഇന്നും ചര്‍ച്ചചെയ്തു കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ ധര്‍മം നിറവേറ്റുന്നതില്‍ വി.ഡി സതീശന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും തങ്ങള്‍ പറഞ്ഞു.
പ്രതിപക്ഷം നടത്തുന്ന ഒരോ പ്രവര്‍ത്തനങ്ങളെയും വളരെ ശ്രദ്ധാപൂര്‍വം വീക്ഷിക്കുകയും വേണ്ട പ്രോല്‍സാഹനം നല്‍കുകയും ചെയ്യുന്ന നേതാവാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവിടെ എത്തി അനുഗ്രഹം വാങ്ങണമെന്ന് ആഗ്രഹിച്ചതാണ്. സഭാ സമ്മേളനം കാരണമാണ് എത്താന്‍ വൈകിയത്. കെ. കരുണാകരന്‍ മുതല്‍ യു.ഡി.എഫിന്റെ മുന്‍കഴിഞ്ഞ എല്ലാ പ്രതിപക്ഷ നേതാക്കളും അനുഗ്രഹം തേടി പാണക്കാട് തറവാട്ടിലെത്തിയിട്ടുണ്ട്. പാണക്കാട് കുടുംബം നല്‍കുന്ന സ്‌നേഹത്തിനും വാത്സല്യത്തിനും മുസ്‌ലിംലീഗിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്ന പിന്തുണയ്ക്കും പ്രോല്‍സാഹനത്തിനും വി.ഡി സതീശന്‍ നന്ദിയറിയിച്ചു.
ഹൈദരലി തങ്ങള്‍ക്കൊപ്പം സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ബശീറലി ശിഹാബ് തങ്ങള്‍ എന്നിവരും, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എം.പി, മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം, എ.പി അനില്‍കുമാര്‍ എം.എല്‍.എ എന്നിവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."