ഹോമിയോ മെഡിക്കല്‍ തുടര്‍ ചികിത്സാ ക്യാംപ്
ആലുവ: ജില്ലാ ഹോമിയോപ്പതി വകുപ്പ്, പട്ടികജാതി വികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹോമിയോ മെഡിക്കല്‍ തുടര്‍ ചികിത്സാ ക്യാംപ് നടത്തി. അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ രാഹുല്‍ രാജിനെ ചടങ്ങില്‍ ആദരിച്ചു.
പട്ടികജാതി വികസന ജില്ലാ ഓഫീസര്‍ അബ്ദുള്‍ സത്താര്‍ ഉപഹാര സമര്‍പ്പണം നടത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.രമേശ്, സ്ഥിരംസമിതി ചെയര്മാന് അഭിലാഷ് അശോകന്, പഞ്ചായത്ത് അംഗം ബീന ബാബു, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രാമചന്ദ്ര വാര്യര്‍, ഡോ. കെ.എം. സജന, ഡോ. അഹമ്മദ് സുബൈര്‍, ഡോ. എ.യു. ബിജു കുമാര്‍, എം.ആര്.എസ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് സൈറ, സീനിയര്‍ സൂപ്രണ്ട് റ്റി.എസ്.രാജു, ജയ്സന് രാജു എന്നിവര്‍ പ്രസംഗിച്ചു. ക്ലീനിക്കല്‍ സൈക്കോളജിസ്റ്റ് അഖിലു തോമസ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."