HOME
DETAILS
MAL
കെ.പി.സി.സി സെക്രട്ടറി ബി.ആര്.എം ഷഫീര്‍ മര്‍ദിച്ചുവെന്ന്; ഓഫിസ് സ്റ്റാഫായ സ്ത്രീയുടെ പരാതിയില്‍ കേസെടുത്ത് പൊലിസ്
backup
June 23 2022 | 06:06 AM
തിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടറി അഡ്വ ബി.ആര്.എം ഷഫീറിനെതിരെ പൊലിസ് കേസെടുത്തു. ഷെഫീറിന്റെ ഓഫീസ് ക്ലര്‍ക്കായിരുന്ന സ്ത്രീ നല്കിയ പരാതിയിലാണ് കേസ്. ചീത്ത വിളിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് പരാതി.
വനിതാ ക്ലര്‍ക്കിനെതിരെ ഷെഫീര്‍ നേരത്തെ പരാതി നല്‍കിയിരുന്നു.
താന്‍ അറിയാതെ ക്ലാര്‍ക്ക് വക്കീല്‍ ഫീസ് വാങ്ങിയെന്നും രേഖകള്‍ കടത്തിയെന്നുമായിരുന്നു പരാതി. ഈ പരാതിയില്‍ നെടുമങ്ങാട് പൊലിസ് ക്ലാര്‍ക്കിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ക്ലാര്‍ക്ക് ഷെഫിറിനെതിരെ ഇവര്‍ പരാതി നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു ഷെഫീര്‍. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ പ്രതിധീകരിച്ചെത്തുന്ന വ്യക്തിയാണ് ഷെഫീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."