കര്‍ണാടക തെരഞ്ഞെടുപ്പിനിടെ യുവതി പോളിങ് ബൂത്തില്‍ പ്രസവിച്ചു
കര്‍ണാടക തെരഞ്ഞെടുപ്പിനിടെ യുവതി പോളിങ് ബൂത്തില്‍ പ്രസവിച്ചു
കര്‍ണാടക: വോട്ട് ചെയ്യാനെത്തിയ 23 വയസുകാരിയായ യുവതി പോളിംഗ് ബൂത്തില്‍ പ്രസവിച്ചു. ബുധനാഴ്ച ബെല്ലാരിയിലെ കുര്‍ലങ്കിഡി ഗ്രാമത്തിലെ പോളിംഗ് ബൂത്തിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ യുവതിയ്ക്ക് പ്രസവവേദനയുണ്ടാവുകയും അവിടെത്തന്നെ പ്രസവിക്കുകയുമായിരുന്നു. വനിതാ ജീവനക്കാരും മറ്റ് വോട്ടര്‍മാരും യുവതിയെ സഹായിക്കാനെത്തി.
അതേസമയം, 224 അംഗ കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങളാണ് പുറത്തുവരുന്നത്. ചില സര്‍വേകള്‍ കോണ്‍ഗ്രസ് തനിച്ച് അധികാരത്തിലെത്തുമെന്ന് പ്രവചിച്ചപ്പോള്‍ കൂടുതലും തൂക്കുസഭയാണ് പ്രവചിച്ചത്. ഇന്നലെ പുറത്തുവന്ന എല്ലാ എക്‌സിറ്റ് ഫലങ്ങളും കോണ്‍ഗ്രസിനാണ് കൂടുതല്‍ സീറ്റ് പ്രവചിച്ചത്. നേരത്തെ വോട്ടെടുപ്പിന് മുമ്പ് നടന്ന പ്രീപോള്‍ സര്‍വേകളും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. മികച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് കര്‍ണാടകയില്‍ തിരിച്ചെത്തുമെന്നായിരുന്നു ചില സര്‍വേകള്‍ പ്രവചിച്ചത്.
സിന്യൂസ് ഫലസൂചനകള്‍ പ്രകാരം കോണ്‍ഗ്രസ് 103 മുതല്‍ 118 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. ബി.ജെ.പിക്ക് 79 മുതല്‍ 94 സീറ്റ് വരെയും ജെ.ഡി.എസിന് 25മുതല്‍ 33 വരെയും സീറ്റുകളും പ്രവചിക്കുന്നു. അതേസമയം, റിപബ്ലിക് ടി.വി ഫലത്തില്‍ കോണ്‍ഗ്രസ് 94108 സീറ്റുവരെ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചിക്കുന്നത്. ബി.ജെ.പി 85100 സീറ്റുകള്‍ നേടുമെന്നും ജെ.ഡി.എസ് 2432 സീറ്റുകള്‍ നേടുമെന്നും പ്രവചിക്കുന്നു.
സുവര്‍ണ ന്യൂസ് എക്‌സിറ്റ് പോളില്‍ ബി.ജെ.പിക്കാണ് നേരിയ മുന്‍തൂക്കം. 94117 സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിക്കുമെന്ന സൂചന നല്‍കുമ്പോള്‍ 91106 സീറ്റുകള്‍ കോണ്‍ഗ്രസിന് പ്രവചിക്കുന്ന റിപബ്ലിക് ടി.വി ജെ.ഡി.എസിന് 1424 സീറ്റുകളും പ്രവചിക്കുന്നു. ടി.വി9 ഫലസൂചന പ്രകാരം കോണ്‍ഗ്രസിന് 99100 സീറ്റും ബി.ജെ.പിക്ക് 8898 സീറ്റും ജെ.ഡി.എസിന് 2126 സീറ്റും ലഭിച്ചേക്കും.
ന്യൂസ് നേഷന്‍ എക്‌സിറ്റ് പോള്‍ പ്രകാരം ബി.ജെ.പിക്ക് 114 സീറ്റും കോണ്‍ഗ്രസിന് 86 സീറ്റും ജെ.ഡി.എസിന് 21 സീറ്റും നേടാനാകുമെന്നും പ്രവചിക്കുന്നു.
23-year-old-delivers-baby-at-polling-station-in-ballari-karnataka
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."