ആലുവ റെയില്‍വേ സ്റ്റേഷനിലെ ഹജ്ജ് സേവനകേന്ദ്രം സാദിഖലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു
ആലുവ: റെയില്‍വേ സ്റ്റേഷന്‍ കവാടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹജ്ജ് സേവനകേന്ദ്രം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ സന്ദര്‍ശിച്ചു. വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ചേരുന്ന അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കുവാനും അവര്‍ക്ക് വേണ്ട യാത്രാസൗകര്യങ്ങള്‍ ചെയ്തുകൊടുക്കുവാനും സദാസമയം സേവകരായി പ്രവര്‍ത്തിക്കുന്നവരുടെ സേവനം പ്രശംസനീയമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി യുവതലമുറ മുന്നോട്ടുവരണമെന്നും അഭിപ്രായപ്പെട്ടു. ഹജ്ജാജിമാരുമായി സൗഹൃദം പങ്കുവെച്ച് പരസ്പരം ദുആ വസിയത്ത് നടത്തിയാണ് ഇരുവരും മടങ്ങിയത്. മലബാറില്‍ നിന്നും, തെക്കന്‍ കേരളത്തില്‍ നിന്നും ആലുവയില്‍ ട്രെയിന്‍ ഇറങ്ങുന്ന ഹാജിമാരെ പ്രത്യേകം തയ്യാറാക്കിയ ബസ്സുകളില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഹജ്ജ് ക്യാമ്പില്‍ എത്തിക്കുന്ന പ്രവര്‍ത്തനമാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സേവനകേന്ദ്രത്തിലെ വാളണ്ടിയര്‍മാര്‍ നടത്തിവരുന്നതഇന്നലെ രാവിലെ വന്ന എക്‌സിക്യൂട്ടീവ് ട്രെയിനില്‍ 21, പരശുറാം എക്‌സ്പ്രസില്‍ 64, ഹാപ്പ എക്‌സ്പ്രസില്‍ 3, കുര്‍ളയില്‍ 11, ഏറനാട് 21, പൂന 2 ഇങ്ങനെ 130 ഓളം ഹാജിമാരും അവരുടെ ബന്ധുക്കളും ആണ് ആലുവ റെയില്‍വേ സ്റ്റേഷനിലെ സേവന കേന്ദ്രം വഴി ഹജ്ജ് ക്യാമ്പില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."