മുസ്‌ലിം ലീഗ് ജില്ലാ സംഗമങ്ങള്‍ക്ക് ഉജ്ജ്വല സമാപനം
കോഴിക്കോട്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മുസ്ലി ലീഗ് ജില്ലാ സംഗമങ്ങള്‍ക്ക് ഉജ്വല സമാപനം. സമാപന സമ്മേളന ഉദ്ഘാടനം മറൈന്‍ ഗ്രൗണ്ടില്‍ ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മനസ്സാക്ഷി ഉണര്‍ത്തി സാദിഖലി തങ്ങളുടെ ദൗത്യം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിനെതിരേ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നേരത്തെ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെ യോജിപ്പിച്ചതുപോലെ മതസൗഹാര്‍ദത്തിനായി മുസ് ലിംലീഗിന്റെ മഹത്തായ മാതൃക സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ ഉണ്ടാവണം. ഇന്ത്യയിലെ സമുദായങ്ങള്‍ക്കെല്ലാം ഓരോ സംസ്‌കാരവും ഭാഷയും ജീവിതരീതിയുമാണ്. ഈ വൈവിധ്യം ഇല്ലാതാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളം സഞ്ചരിച്ചുകൊണ്ടിരുന്ന പാതയില്‍ നിന്ന് മാറുന്നത് കണ്ടപ്പോഴാണ് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ മുസ് ലിം ലീഗ് ഇത്തരമൊരു യാത്രയ്ക്ക് ഇറങ്ങിയതെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."