മിക്‌സിയിലെ അഴുക്ക് നീക്കി പുതിയതു പോലെ വെട്ടിത്തിളങ്ങണോ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
മിക്‌സിയിലെ അഴുക്ക് നീക്കി പുതിയതു പോലെ വെട്ടിത്തിളങ്ങണോ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
വൃത്തിയായി കൊണ്ടു നടക്കാന്‍ ഇത്തിരി പ്രയാസമുള്ള ഉപകരണമാണ് മിക്‌സി. എത്ര തുടച്ചാലും അരപ്പിന്റെ അവശിഷ്ടങ്ങളും മറ്റും മുക്കിലും മൂലയിലുമൊക്കെ ബാക്കിയാവും. മിക്‌സിയില്‍ ജാര്‍ വയ്ക്കുന്ന ഭാഗത്ത് കറിയ്ക്കുവേണ്ടി അരച്ചതിന്റെയും മറ്റും ബാക്കിയുണ്ടാകും. അല്ലെങ്കില്‍ കറി പൗഡറുകളുടെ നിറം പറ്റി മിക്‌സിയുടെ ഉള്‍ഭാഗത്തെ നിറം മാറിയിട്ടുണ്ടാവും. എന്നാലിനി എത്ര പഴകിയതും അഴുക്ക് പിടിച്ചതുമായ മിക്‌സി പുതിയതുപോലെയാക്കി മാറ്റാം. ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.
ആദ്യം ഒരു ബൗളില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, ഒരു സ്പൂണ്‍ ഉപ്പ്, അല്‍പ്പം ഡിഷ് വാഷ് അല്ലെങ്കില്‍ ഡിഷ് വാഷ് സോപ്പ് അലിയിച്ചത്, അല്‍പ്പം ടൂത്ത് പേസ്റ്റ്, അല്‍പ്പം വിനാഗിരി, പകുതി നാരങ്ങയുടെ നീര് എന്നിവ നന്നായി യോജിപ്പിച്ച് ഒരു സൊല്യൂഷന്‍ ഉണ്ടാക്കണം. ഇത് മിക്‌സിയിലും ജാറിലും അഴുക്ക് പിടിച്ചിരിക്കുന്ന സ്ഥലത്ത് ഒഴിച്ച് ഒരു മിനിട്ടിന് ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം. ബ്രഷ് കടക്കാത്ത ഭാഗത്ത് ബഡ്‌സ് ഉപയോഗിക്കാവുന്നതാണ്. മിക്‌സിയും ജാറും പുതിയതുപോലെ വെട്ടിത്തിളങ്ങും.
ജാറിന്റെ ഉള്‍വശം വൃത്തിയാക്കാന്‍
നാരങ്ങയില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഗ്രീസ് കുറയ്ക്കുകയും ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍ അണുവിമുക്തമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, നാരങ്ങ ഒരു ഡിറ്റര്‍ജന്റ് കൊണ്ട് പോലും പോകാത്തത്രയും രൂക്ഷമായ ഗന്ധങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ചെയ്യേണ്ടത് ഇതാണ്. കുറച്ച് നാരങ്ങ തൊലി എടുത്ത് മിക്‌സര്‍ ഗ്രൈന്‍ഡറിന്റെ മൂടിയിലും അകത്തും തടവുക. 15 മിനിറ്റിനു ശേഷം നിങ്ങളുടെ മിക്‌സര്‍ വെള്ളത്തില്‍ കഴുകുക. ലിക്വിഡ് ഡിറ്റര്‍ജന്റുമായി നാരങ്ങ നീര് കലര്‍ത്തുക എന്നതാണ് നാരങ്ങ ഉപയോഗിക്കാനുള്ള മറ്റൊരു മാര്‍ഗം.
രണ്ട് ടേബിള്‍സ്പൂണ്‍ വിനാഗിരി കുറച്ച് വെള്ളത്തില്‍ കലര്‍ത്തി മിക്‌സിയില്‍ ഒഴിക്കുക. കുറച്ച് സെക്കന്‍ഡ് നേരത്തേക്ക് ജാര്‍ കറക്കുക. എന്നിട്ട് അത് വെള്ളത്തില്‍ കഴുകുക.
ബേക്കിംഗ് സോഡ ഉപയോഗിച്ച് മിക്‌സര്‍ വൃത്തിയാക്കാന്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍ ജാറില്‍ തുല്യ അളവില്‍ വെള്ളവും ബേക്കിംഗ് സോഡയും ചേര്‍ക്കുക. മിശ്രിതം ഒഴിച്ച് രണ്ട് സെക്കന്‍ഡ് മിക്‌സര്‍ ഓണാക്കുക. എന്നിട്ടും കറ ഉണ്ടെങ്കില്‍ ചെറുചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക.
മിക്‌സി ജാറിനുള്ളിലെ ബ്‌ളേഡിന്റെ മൂര്‍ച്ച കൂട്ടാനുമുണ്ട് മാര്‍ഗം നനവില്ലാത്ത ജാറിലേയ്ക്ക് കുറച്ച് ഉപ്പ്, അല്‍പ്പം ഡിഷ് വാഷ്, കുറച്ച് വിനാഗിരി, കുറച്ച് ബേക്കിംഗ് സോഡ, കുറച്ച് വെള്ളം എന്നിവ ചേര്‍ത്ത് കറക്കിയെടുക്കണം. ജാറിന്റെ ബ്‌ളേഡിന്റെ മൂര്‍ച്ച കൂടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."