ഉദ്ദവിന് പൂര്‍ണ പിന്തുണ, സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും: ശരത് പവാര്‍
മഹാരാഷ്ട്ര: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നതിനിടെ താക്കറെ സര്‍ക്കാര്‍ തുടരുമെന്ന് വ്യക്തമാക്കി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ഭൂരിപക്ഷം ഉണ്ടോ ഇല്ലയോ എന്ന് തെളിയിക്കാനുള്ള ഏക സ്ഥലം വിധാന്‍ സഭ മാത്രമാണെന്നും ഉദ്ധവിന് അഘാഡി സഖ്യം പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തേതുപോലുള്ള നിരവധി സന്ദര്‍ഭങ്ങള്‍ മഹാരാഷ്ട്രയില്‍ മുമ്പും കണ്ടതാണെന്നും താക്കറെ സര്‍ക്കാരിന് തുടര്‍ന്ന് പോവാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ശരദ് പവാര്‍ പറഞ്ഞു. പുറത്തുപോയവര്‍ക്കെല്ലാം പറയാനുള്ളത് അഘാഡി സഖ്യത്തിലെ കോണ്‍ഗ്രസ്എന്‍സിപി ബന്ധത്തില്‍ തൃപ്തരല്ലെന്നാണ്.
ഉദ്ദവിന് പൂര്‍ണ പിന്തുണ കൊടുക്കാനാണ് അഘാഡി സഖ്യം തീരുമാനിച്ചിരിക്കുന്നത്. പുറത്തുപോയ ശിവസേന എം.എല്‍.എമാരില്‍ ഒരാള്‍ മുംബൈയില്‍ തിരിച്ചെത്തിയാല്‍ കാര്യങ്ങള്‍ മാറിമറിയുമെന്നും ശരദ് പവാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."