തീര്‍ഥാടക പ്രവാഹമായി; ഹജ്ജ ് ക്യാംപ് സജീവം സുധീര്‍ കുന്നുകര
നെടുമ്പാശ്ശേരി: പുണ്യം തേടി ആത്മസമര്‍പ്പണവുമായി തീര്‍ഥാടകര്‍ വിശുദ്ധഗേഹം ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കായി നെടുമ്പാശ്ശരി വിമാനത്താവളത്തിലെ സംസ്ഥാന ഹജ് ക്യാംപിലേക്ക് എത്തി തുടങ്ങിയതോടെ ആദ്യദിനം തന്നെ ഹജ്ജ ് ക്യാംപ് സജീവമായി.
ആദ്യസംഘത്തെ യാത്രയാക്കി കൊണ്ട് മന്ത്രി കെ.ടി ജലീല്‍ ഫ്‌ളാഗ് ഓഫ് നടത്തി. സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്‌ലിയാരും ഹജ്ജ ്കമ്മറ്റിയംഗങ്ങളും എം.എല്‍.എമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളുടെയു സാന്നിധ്യത്തിലായിരുന്നു ലഭിതമായ ചടങ്ങ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച ക്യാംപിന് ഔദ്യോഗിക തുടക്കം കുറിച്ചതോടെ ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ ചടുലമായി മാറി. ഇന്നലെ സഊദി എയര്‍ലൈന്‍സിന്റെ ഒരു വിമാനം മാത്രമായിരുന്നു പുറപ്പെട്ടത്.
രണ്ട് വിമാനങ്ങളിലായിട്ടാണ് ഇന്ന് മുതല്‍ തീര്‍ഥാടകര്‍ മക്കയിലേക്ക് പോകുന്നത്. തലേന്ന് തന്നെ തീര്‍ഥാടകര്‍ ക്രമീകരണങ്ങള്‍ക്കായി ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. രണ്ട് വലിയ വിമാനങ്ങള്‍ ഉച്ചയ്ക്ക് ഒരു മണിക്കും രാത്രി എട്ടിനുമായിട്ടാണ് കൊച്ചിയില്‍ നിന്ന് തിരിക്കുന്നത്. തീര്‍ഥാടകരും അവരെ യാത്രയയ്ക്കാന്‍ എത്തുന്ന ബന്ധുക്കളും സുഹൃത്തുക്കളും കൊണ്ട് സിയാലിലെ ഹജ്ജ ് ക്യാംപ് നിറഞ്ഞതോടെയാണ് ക്യാംപ് സജീവമായത്.
എല്ലാവര്‍ക്കും സൗകര്യങ്ങള്‍ ഒരുക്കി വാളന്റിയര്‍മാരും സര്‍വ്വസന്നദ്ധരായി അണിനിരക്കുകയാണ്. സംസ്ഥാനത്ത് നിന്ന് കൂടുതല്‍പേര്‍ ഹജ്ജിന് പോകുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിലേക്ക് ഇന്നലെ മുതല്‍ കൂടുതല്‍ തീര്‍ഥാടകര്‍ എത്തി തുടങ്ങി.ആദ്യ ദിനത്തെ അപേക്ഷിച്ച് ഇരട്ടിയോളം ആളുകളാണ് ഇന്നലെ ക്യാംപിലെത്തിയത്.വൈകീട്ട് 3.20 ന് പുറപ്പെട്ട ആദ്യ വിമാനത്തില്‍ യാത്രയാകാന്‍ ഉച്ചയ്ക്ക് 12 മണിയോടെ തീര്‍ഥാടകരെ പ്രത്യക ബസ്സുകളില്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി തുടങ്ങി.2 മണിയോടെയാണ് ക്യാംപില്‍ നിന്നുള്ള തീര്‍ഥാടകരുടെ വിമാനത്താവളത്തിലേക്കുള്ള യാത്ര പൂര്‍ണ്ണമായത്.ക്യാംപില്‍ വച്ച് തന്നെ ഇഹ്‌റാമില്‍ പ്രവേശിച്ചാണ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.
തീര്‍ഥാടകര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ക്യാംപിലെ വിശാലമായ കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു.
പുണ്യഭൂമിയിലേക്ക് പുറപ്പെടുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ യാത്രയാക്കാന്‍ മുതിര്‍ന്നവരോടൊപ്പം നിരവധി കുട്ടികളും ക്യാംപിലെത്തി. ഇന്നലെ കൂടുതല്‍ പേര്‍ ക്യാംപില്‍ എത്തിയതോടെ വളണ്ടിയര്‍മാരും കൂടുതല്‍ ജാഗരൂകരായി.ക്യാംപിലേക്കെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഓടിയെത്തുന്ന വളണ്ടിയര്‍മാര്‍ അവരുടെ ലഗേജുകള്‍ ചെക്കിംഗ് കൗണ്ടറിലേക്ക് എത്തിക്കുവാനും മറ്റും തീര്‍ഥാടകരെ സഹായിക്കുന്നു.
ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ഹാങ്കറിനകത്തേക്ക് ബാഡ്ജുള്ള വളണ്ടിയര്‍മാരെയും ഒഫീഷ്യലുകളെയും മാത്രമാണ് പ്രവേശിക്കാന്‍ അനുവദിക്കുന്നത്. ഇന്ന് രണ്ട് വിമാനങ്ങളിലായി 750 പേര്‍ യാത്രയാകും. ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 5 വരെയാണ് ക്യാംപിലെ രജിസ്‌ട്രേഷന്‍ സമയം എന്ന് അറിയിച്ചിട്ടുണ്ടെങ്കിലും രാവിലെ മുതല്‍ തന്നെ തീര്‍ഥാടകര്‍ എത്തിതുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."