നാട്ടിൽ നിന്ന് പോസ്റ്റൽ വഴിയെത്തിയ മരുന്നിൽ അതിവിദഗ്ദ്ധമായി മയക്കുമരുന്ന്, സഊദിയിൽ മലയാളി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
ദമാം: മലയാളി യുവാവിന് തന്റെ അഡ്രസിൽ നാട്ടിൽ നിന്നെത്തിയ മരുന്ന് പാഴ്‌സലിൽ മയക്കുമരുന്ന്. സംഭവത്തിൽ മലയാളിലെ അറസ്റ്റ് ചെയ്‌തെങ്കിലും ഒടുവിൽ കോടതിക്ക് സത്യം ബോധ്യപ്പെട്ടതിനെ തുടർന്ന് ഭാഗം കൊണ്ട് രക്ഷപ്പെട്ടു. തൃശൂർ സ്വദേശിയും അൽഖോബാർ അൽഹാജിരി കമ്പനി ജീവനക്കാരനുമായ അരുണാണ് ചതിയിൽ പെട്ട് ഏറെ നാളുകളായി ആശങ്കയിൽ കഴിഞ്ഞിരുന്നത്. ദമാമിലെ കസ്‌റ്റംസ് ഓഫീസിൽ നിന്നെത്തിയ ഫോൺ കോളിനെ തുടർന്ന് അവിടെയെത്തിയപ്പോഴാണ് വലിയൊരു ചതി ബോധ്യമായത്.
താങ്കളുടെ പേരിൽ ഇന്ത്യയിൽ നിന്നും പോസ്റ്റൽ വഴി ഒരു പാർസൽഎത്തിയിട്ടുണ്ട്, ഹാജരാകണം എന്നായിരുന്നു ദമാം കസ്റ്റംസിൽ നിന്നുള്ള അറിയിപ്പ്. അവിടെ ചെന്നപ്പോഴാണ് അരുൺ ഞെട്ടിയത്. ഒരു മരുന്ന് ബോട്ടലിൽ വിദഗ്ദമായ രീതിയിൽ അതിൻ്റെ അടപ്പിൽ ഒളിപ്പിച്ചുവെച്ച കഞ്ചാവ്. അരുണിൻ്റെ സഊദിയിലെ അഡ്രസ്സിലും മൊബൈൽ നമ്പറിലുമാണ് സാധനം ഇന്ത്യയിൽ നിന്നും അയച്ചിട്ടുള്ളത്. എന്നാൽ, അയച്ച ആളുടെ മേൽ വിലാസവും മൊബൈൽനമ്പറുംരേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അരുണിന് ആളെ ഒട്ടും പരിചയമില്ല. കൊടുങ്ങല്ലൂർ കേന്ദ്രമാക്കിയുള്ള മേൽവിലാസമാണ് നൽകിയിട്ടുള്ളത് അതിൽ നൽകിയിരുന്നത്.
കേസ് ദമാം ക്രിമിനൽ കോടതിയിലെത്തിയതോടെ അരുണിന്റെ ദയനീയത മനസിലാക്കിയ കോടതി വെറുതെ വിടുകയായിരുന്നു. താനറിയാതെ തന്നെ ചതിക്കാൻ ആരൊ എടുത്ത വേലയാണിതെന്ന് അരുൺ കോടതിയിൽ വാദിച്ചു. അരുണിൻ്റെ വാദം കോടതി ശരിവെക്കുകയും തെളിവിൻ്റെ അഭാവത്തിൽ കോടതി അരുണിനെ വെറുതെ വിടുകയുമായിരുന്നു. സംഭവത്തിന്റെ വെളിച്ചത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നീണ്ടുപോകുന്ന ഇത്തരം കഞ്ചാവ് കേസുകളുടെ പരമ്പരയിലെ മാഫിയകൾ ഇപ്പോൾ സഊദിയെ ലക്ഷ്യം വെച്ച് പ്രവർത്തിച്ചു വരുന്നതായാണ് മനസിലാകുന്നതെന്നും മലയാളികൾ കൂടുതൽ കൂടുതൽ ഉണർന്നിരികാണാമെന്നും ദമാം ക്രിമിനൽ കോർട്ടിലെ മുഹമ്മദ് നജാത്തി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."