ഏറ്റവും പുതിയ വിഷയങ്ങള്‍ക്കും ഉത്തരം നല്‍കും; ഗൂഗിള്‍ ബാര്‍ഡ് ഇന്ത്യയിലെത്തി
ഗൂഗിള്‍ ബാര്‍ഡ് ഇന്ത്യയിലെത്തി
ഇനി എന്തിനും ഏതിനും ഉത്തരം ലഭിക്കും ഗൂഗിള്‍ ബാര്‍ഡ് ഇന്ത്യയിലെത്തി. ഏറെ കാലത്തിന് ശേഷമാണ് നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിളിന്റെ ബാര്‍ഡ് കഴിഞ്ഞ ദിലസം ഇന്ത്യയിലും അവതരിപ്പിച്ചത്. ഗൂഗിള്‍ ബാര്‍ഡിന് കഴിഞ്ഞ ദിവസം സംഭവിച്ച വിഷയങ്ങള്‍ വരെ കൃത്യമായി അവതരിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. ഗുഗിള്‍ അവതരിപ്പിച്ചാല്‍ എഐ ചാറ്റ്‌ബോട്ടിന്റെ പേരാണ് ബാര്‍ഡ്.
ബാര്‍ഡ് ഇപ്പോള്‍ 180 രാജ്യങ്ങളില്‍ ലഭ്യമാണ്. ഇംഗ്ലിഷിന് പുറമെ ജാപ്പനീസ്, കൊറിയന്‍ ഭാഷകളിലും ബാര്‍ഡിനോട് ചാറ്റ് ചെയ്യാം. വൈകാതെ 40 ഭാഷകളില്‍ കൂടി അവതരിപ്പിക്കുമെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്.
കമ്പനി വികസിപ്പിച്ച ലാംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍ (ലാംഡ) കേന്ദ്രമാക്കിയാണ് ബാര്‍ഡ് പ്രവര്‍ത്തിക്കുന്നത്.
എന്താണ് ഗൂഗിള്‍ സേര്‍ച്ചില്‍ ഉടന്‍ വരുന്ന മാറ്റം?
ഇപ്പോള്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ നിരവധി ലിങ്കുകള്‍ ലഭിക്കുന്നു. ഈ ലിങ്കുകള്‍ തുറന്ന് വേണ്ട വിവരം നാം തന്നെ കണ്ടെത്തണം. എന്നാല്‍, പേജില്‍ ബാര്‍ഡും എത്തുന്നതോടെ ലിങ്കുകള്‍ തുറന്നു നോക്കാതെ തന്നെ വിവരങ്ങള്‍ ലഭിക്കുമെന്നതാണ് പ്രത്യേകത. അതും ചാറ്റ് പോലെ. ചാറ്റ് മാത്രമായി എടുത്താല്‍ കൂടുതല്‍ വിവരങ്ങള്‍ താഴെ എഴുതി ചോദിക്കുകയും ചെയ്യാം.
Googleന്റെ Bard ഉം ChatGPT ഉം തമ്മിലുള്ള പ്രധാന വ്യത്യാസം, ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മനുഷ്യനെപ്പോലെയുള്ള വാചകം നല്‍കുന്നതിന് തത്സമയം വെബില്‍ സര്‍ഫ് ചെയ്യാനുള്ള കഴിവ് ബാര്‍ഡിനുണ്ട് എന്നതാണ്. അതേസമയം, ChatGPT അതിന്റെ വിജ്ഞാന ശേഖരത്തിലുള്ള വിവരങ്ങള്‍ മാത്രമേ നല്‍കാന്‍ കഴിയൂ. ChatGPTയുടെ അറിവ് 2021 വരെ പരിമിതമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."