CBSE : +1, +2 ബോര്‍ഡ് പരീക്ഷാ ഫലം ഉടന്‍ പ്രഖ്യാപിച്ചേക്കും; ഹാള്‍ ടിക്കറ്റ് നഷ്ടപ്പെട്ടവര്‍ അറിയാന്‍
CBSE : +1, +2 ബോര്‍ഡ് പരീക്ഷാ ഫലം ഉടന്‍ പ്രഖ്യാപിച്ചേക്കും; ഹാള്‍ ടിക്കറ്റ് നഷ്ടപ്പെട്ടവര്‍ അറിയാന്‍
ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷാ ഫലം ഉടന്‍ പ്രഖ്യാപിച്ചേക്കും. ഫലങ്ങള്‍ cbse(dot)gov(dot)in, results(dot)cbse(dot)nic(dot)in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ പരിശോധിക്കാം. പരീക്ഷാ ഫല തീയതിയും സമയവും സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വിദ്യാര്‍ഥികള്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരം ഒഴിവാക്കാനുള്ള നടപടിയായി സിബിഎസ്ഇ ഈ വര്‍ഷം കൂടുതല്‍ മാര്‍ക്ക് നേടിയവരുടെ പേര് പ്രഖ്യാപിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫലങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, അഡ്മിറ്റ് കാര്‍ഡില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ വിദ്യാര്‍ഥികള്‍ക്ക് റോള്‍ നമ്പര്‍, സ്‌കൂള്‍ കോഡ്, ജനനത്തീയതി (DoB) എന്നിവ നല്‍കി ഡൗണ്‍ലോഡ് ചെയ്യാം. ഹാള്‍ ടിക്കറ്റ് നഷ്ടപ്പെടുകയോ മറ്റോ മൂലം റോള്‍ നമ്പര്‍ ഓര്‍മിക്കാന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ടതില്ല. ഇതിനായി സിബിഎസ്ഇയുടെ റോള്‍ നമ്പര്‍ ഫൈന്‍ഡര്‍ വെബ്‌പേജ് ഉപയോഗിക്കാം. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് റോള്‍ നമ്പര്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്ന് ലഭിക്കും. സ്‌കൂളുകള്‍ക്ക് അവരുടെ സ്‌കൂള്‍ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് സിബിഎസ്ഇ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇത് കാണാനാവും.
സിബിഎസ്ഇ 10, 12 റോള്‍ നമ്പര്‍ ലഭിക്കാനുള്ള നടപടികള്‍
- cbse(dot)gov(dot)in എന്ന ഔദ്യോഗിക പേജിലേക്ക് പോകുക
- ഹോംപേജിലെ 'CBSE Roll Number Finder' എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക.
- പുതിയ പേജില്‍, വിദ്യാര്‍ഥിയുടെ പേര്, പിതാവിന്റെ പേര്, ലോഗിന്‍ ചെയ്യുന്നതിനുള്ള മറ്റ് വിശദാംശങ്ങള്‍ എന്നിവ പോലുള്ള എല്ലാ അവശ്യ വിവരങ്ങളും നല്‍കുക.
- സിബിഎസ്ഇ അഡ്മിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ സ്‌ക്രീനില്‍ ദൃശ്യമാകും.
ബോര്‍ഡ് പരീക്ഷാഫലത്തിന് മുന്നോടിയായാണ് റോള്‍ നമ്പര്‍ ഫൈന്‍ഡര്‍ വെബ്‌പേജ് സിബിഎസ്ഇ അവതരിപ്പിച്ചത്.
CBSE : +1, +2 board exam result may be announced soon
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."