റെക്കോര്‍ഡ് ലാഭവുമായി എമിറേറ്റ്സ് ഗ്രൂപ്പ്; ലാഭം 10.6 ബില്യണ്‍ ദിര്‍ഹം
emirates group completes most profitable year ever
റെക്കോര്‍ഡ് ലാഭവുമായി എമിറേറ്റ് ഗ്രൂപ്പ്; ലാഭം 10.6 ബില്യണ്‍ ദിര്‍ഹം
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായ 3.9 ബില്യണ്‍ ദിര്‍ഹമിന്റെ നഷ്ടത്തില്‍ നിന്നും കരകയറി എമിറൈറ്റ്‌സ് ഗ്രൂപ്പ്. 10.6 ബില്യണ്‍ ദിര്‍ഹമാണ് നിലവിലെ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ എമിറേറ്റ്‌സ് ഗ്രൂപ്പിന് ലാഭമായി കിട്ടിയത്. കോവിഡിന് ശേഷം വ്യോമയാന ഗതാഗത രംഗം വീണ്ടും കരുത്താര്‍ജിച്ചതാണ് എമിറേറ്റ്‌സിന്റെ ലാഭം വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്.
കൂടുതല്‍ യാത്രാ വിമാനങ്ങള്‍ രംഗത്തിറക്കിയതും ആഗോള നെറ്റ് വര്‍ക്ക് പഴയ രീതിയില്‍ മെച്ചപ്പെടുത്തിയതും എമിറേറ്റ്‌സ് ഗ്രൂപ്പിനെ ലാഭം 81 ശതമാനമാക്കി വര്‍ദ്ധിപ്പിക്കാന്‍ ഇടവരുത്തിയിട്ടുണ്ട്. 29.3 ബില്യണ്‍ ദിര്‍ഹമാണ് ഗ്രൂപ്പിന്റെ മൊത്തം വരുമാനം.
'2022-23ല്‍ മികച്ച റിസള്‍ട്ട് ഉണ്ടാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു, അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,' എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ്, ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിക്കുന്ന ഷെയ്ക്ക് അഹ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പറഞ്ഞു.
മാര്‍ച്ച് 31നായിരുന്നു എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ സാമ്പത്തിക വര്‍ഷം അവസാനിച്ചത്.
കൂടാതെ 20222-23 സാമ്പത്തിക വര്‍ഷത്തില്‍ എമിറേറ്റ്‌സ് ഗ്രൂപ്പ് കൈവരിച്ച ശക്തമായ സാമ്പത്തിക നേട്ടങ്ങളെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിനന്ദിച്ചു.
طيران الإمارات أعلنت عن نتائجها المالية السنوية .. أرباح 10.9 مليار درهم .. عوائد 119.8 مليار درهم .. الركاب 43 مليون راكب .. و102 ألف موظف … أكثر عام ربحية على الإطلاق بعد إحدى أسوأ الأزمات العالمية التي مرت على قطاع الطيران العالمي في آخر 3 سنوات ..
— HH Sheikh Mohammed (@HHShkMohd) May 11, 2023
طيران الإمارات تمثل روح…
'കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആഗോള വ്യോമയാന മേഖല അനുഭവിച്ച ഏറ്റവും മോശമായ ആഗോള പ്രതിസന്ധികള്‍ക്ക് ശേഷം എമിറേറ്റ്‌സ് അതിന്റെ ഏറ്റവും ലാഭകരമായ വര്‍ഷം റിപ്പോര്‍ട്ട്്. ചെയ്തിരിക്കുന്നു. എമിറേറ്റ്‌സ് എയര്‍ലൈന്‍ പ്രതിനിധീകരിക്കുന്നത് ദുബായുടെ ആത്മാവിനെയാണ്,' ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
'2022-23 ലെ എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ പ്രകടനത്തിലും, 2022ലെ അന്താരാഷ്ട്ര സന്ദര്‍ശകരില്‍ ദുബൈയുടെ അമ്പരപ്പിക്കുന്ന 97 ശതമാനം വളര്‍ച്ചയിലും, ഞങ്ങള്‍ സേവനമനുഷ്ഠിക്കുന്ന വിപണികളിലുടനീളം വ്യോമഗതാഗതവും ടൂറിസവും പുനഃസ്ഥാപിക്കുന്നതിനുള്ള ഞങ്ങളുടെ സംഭാവനയിലും ഞാന്‍ അഭിമാനിക്കുന്നു,' ഷെയ്ഖ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
The Emirates Group has reported an annual profit of AED 10.9 billion; a new profit record, and a significant turnaround from last year. Revenue also increased by 81% to a total of AED 119.8 billion, with strong customer demand across all of the Group's businesses.
— HH Sheikh Ahmed bin Saeed Al Maktoum (@HHAhmedBinSaeed) May 11, 2023
(1/2) pic.twitter.com/70kDZxkrTQ
അതേസമയം യു.എ.ഇയിലെ ഏവിയേഷന്‍ രംഗത്തെ ഏറ്റവും കരുത്തേറിയ കമ്പനിയാണ് എമിറേറ്റ്‌സ് ഗ്രൂപ്പ്. 7,70,000 തൊഴിലും രാജ്യത്തിന്റെ ജി.ഡി.പിയിലേക്ക് 172.5 ബില്യണ്‍ ദിര്‍ഹവും എമിറേറ്റ്‌സ് ഗ്രൂപ്പ് സംഭാവന നല്‍കുന്നു.
Content Highlights: emirates group completes most profitable year ever
റെക്കോര്‍ഡ് ലാഭവുമായി എമിറേറ്റ് ഗ്രൂപ്പ്; ലാഭം 10.6 ബില്യണ്‍ ദിര്‍ഹം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."