HOME
DETAILS

ബി.ജെ.പി കേന്ദ്രനേതൃത്വത്തെ തള്ളി സി.വി ആനന്ദബോസ്: റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു

  
backup
June 15 2021 | 16:06 PM

cv-anandabose-rejects-bjp-central-leadership-report-submitted-to-pm

ന്യൂഡല്‍ഹി: സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനടക്കമുള്ളവരെ കുരുക്കിയ കുഴല്‍പ്പണ, കോഴ ആരോപണങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി സ്ഥിരീകരിച്ച് വിരമിച്ച സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥന്‍ സി.വി ആനന്ദബോസ്. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരെയും കേന്ദ്രനേതൃത്വം നിയോഗിച്ചിട്ടില്ലെന്നും ആരും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് തിങ്കളാഴ്ച വൈകീട്ടോടെ പത്രക്കുറിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതു നിഷേധിക്കുന്നതാണ് ആനന്ദബോസിന്റെ പ്രതികരണം.

കേരളത്തിലെ ബി.ജെ.പിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ സി.വി ആനന്ദബോസ്, മുന്‍ ഡി.ജി.പി ജേക്കബ് തോമസ്, മെട്രോമാന്‍ ഇ. ശ്രീധരന്‍ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം ഉള്‍പ്പെടെ നേതാക്കാളുമായും സ്ഥാനാര്‍ഥികളുമായും പ്രവര്‍ത്തകരുമായും ചോദിച്ച് റിപ്പോര്‍ട്ട് തയാറാക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ഇല്ലെന്നും തട്ടിപ്പാണെന്നുമായിരുന്നു കെ.സുരേന്ദ്രന്‍ പ്രതികരിച്ചത്. പിന്നാലെ തിങ്കളാഴ്ച കേന്ദ്രനേതൃത്വവും റിപ്പോര്‍ട്ട് നിഷേധിച്ചു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടനം വിലയിരുത്താനായി പാര്‍ട്ടി സമിതിക്ക് രൂപംനല്‍കിയെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്നും എന്നാല്‍ പാര്‍ട്ടി അത്തരത്തില്‍ ആരെയും നിയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കുകയാണെന്നും വിശകലനത്തിന് തങ്ങള്‍ക്ക് പ്രത്യേക സംവിധാനമുണ്ടെന്നുമായിരുന്നു അരുണ്‍ സിങ് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ ഉണ്ടായിരുന്നത്. ഇതിനിടെയാണ് ആനന്ദബോസിന്റെ പ്രതികരണം.

ഉത്തരവാദിത്വപ്പെട്ടവര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും ആനന്ദബോസ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. എന്നാല്‍, ആരാണ് 'ഉത്തരവാദിത്വപ്പെട്ടവര്‍' എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അതേസമയം, പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടെന്നും ബി.ജെ.പി കേന്ദനേതൃത്വം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് മുതിര്‍ന്ന നേതാവ് വിശദീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago