പാകിസ്താനും സാമ്പത്തിക പ്രതിസന്ധിയിലേക്ക് ചൈനയിൽനിന്ന് കടമെടുക്കാൻ തീരുമാനം
ഇസ്‌ലാമാബാദ്
ദ്വീപ് രാജ്യമായ ശ്രീലങ്കയ്ക്ക് പിന്നാലെ പാകിസ്താനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഇതോടെ ചൈനയിൽനിന്ന് വായ്പയെടുക്കാൻ പാകിസ്താൻ തീരുമാനിച്ചു. ചൈനീസ് ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് 2,300 യു.എസ് ഡോളർ വായ്പയെടുക്കാനാണ് തീരുമാനം. രണ്ടുദിവസത്തിനുള്ളിൽ വായ്പ ലഭ്യമാവുമെന്ന് ധനമന്ത്രി മിഫ്താഹ് ഇസ്മാഈൽ പറഞ്ഞു.
പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയും പ്രധാനമന്ത്രി ഷഹബാസ് ഷരീഫും ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ്ങുമായി നേരത്തെ നടത്തിയ ചർച്ചകളുടെ ഫലമായാണ് വായ്പ ലഭ്യമാകുന്നത്. ഇതോടൊപ്പം രാജ്യാന്തര നാണ്യനിധിയുമായും (ഐ.എം.എഫ്) പാകിസ്താൻ ചർച്ചനടത്തിവരികയായിരുന്നു. ഏതാനും മാസങ്ങളായി രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഒരു ലിറ്റർ പെട്രോളിന്റെ വില 240 രൂപയാണ്. ഒരുമാസത്തിനുള്ളിൽ 100 രൂപയോളമാണ് പെട്രോളിന് കൂടിയത്. ഇതോടൊപ്പം രൂക്ഷമായ വിലക്കയറ്റവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."