HOME
DETAILS

രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചതുള്‍പെടെ 68 ജഡ്ജിമാരുടേയും സ്ഥാനക്കയറ്റം സുപ്രിം കോടതി സ്‌റ്റേ ചെയ്തു

  
backup
May 12 2023 | 07:05 AM

national-supreme-court-stays-promotion-of-68-judicial-officers

രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചതുള്‍പെടെ 68 ജഡ്ജിമാരുടേയും സ്ഥാനക്കയറ്റം സുപ്രിം കോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ മാനനഷ്ടകേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച ജഡ്ജി അടക്കമുള്ളവരുടെ സ്ഥാനക്കയറ്റം സുപ്രിം കോടതി സ്റ്റേ ചെയ്തു. സൂറത്ത് കോടതി ജഡ്ജി ഹരീഷ് ഹസ്മുഖ്ഭായ് വര്‍മ അടക്കം 68 പേര്‍ക്ക് അസാധാരണമായ അടിയന്തര സ്വഭാവത്തില്‍ സ്ഥാനക്കയറ്റം നല്‍കിയതാണ് കോടതി സ്റ്റേ ചെയ്തത്. സ്ഥാനക്കയറ്റത്തിനായി ഗുജറാത്ത് ഹൈക്കോടതി നല്‍കിയ ശിപാര്‍ശയും അത് അംഗീകരിച്ച് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ വിജഞാപനവും സുപ്രിം കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

'ഹൈക്കോടതി ശുപാര്‍ശയും സര്‍ക്കാര്‍ വിജ്ഞാപനവും ഞങ്ങള്‍ സ്റ്റേ ചെയ്യുന്നു. പ്രമോഷന്‍ ലഭിച്ചവര്‍ അതിന് മുന്‍പ് അവര്‍ വഹിച്ചിരുന്ന ചുമതലകളില്‍ തുടരേണ്ടതാണ്'-ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ജില്ല ജഡ്ജി നിയമന വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കേയാണ് കോടതി നടപടി മറികടന്ന് ജില്ല ജഡ്ജിമാരാക്കാനുള്ള സ്ഥാനക്കയറ്റത്തിനുള്ള ശിപാര്‍ശയും വിജഞാപനവുമെന്ന് ബെഞ്ച് വിലയിരുത്തി.

അടിയന്തര സ്ഥാനക്കയറ്റം ലഭിച്ച 68 പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരായ വിധി പുറപ്പെടുവിച്ച ഹരീഷ് ഹസ്മുഖ്ഭായിക്ക് രാജ്‌കോട്ട് ജില്ല അഡീഷനല്‍ ജഡ്ജിയായാണ് സ്ഥാനക്കയറ്റം നല്‍കിയിരുന്നത്. സുപ്രിം കോടതി വിധിയോടെ അത് റദ്ദായി.
ഹൈകോടതിയുടെ സ്ഥാനക്കയറ്റ പട്ടികയിലെ നിയമനത്തിനെതിരെ മാര്‍ച്ച് 28ന് സുപ്രീംകോടതിയില്‍ കേസ് എത്തിയിട്ടും ഏപ്രില്‍ 18ന് ഗുജറാത്ത് സര്‍ക്കാര്‍ തിരക്കിട്ട് നിയമന വിജഞാപനം പുറപ്പെടുവിച്ചത് കോടതി പ്രക്രിയയെ മറികടക്കാനുള്ള നീക്കമാണെന്നും സുപ്രിം കോടതി കുറ്റപ്പെടുത്തി. അതിനാല്‍ സ്ഥാനക്കയറ്റ പട്ടികയുണ്ടാക്കിയത് സിനിയോറിറ്റിയോടൊപ്പം യോഗ്യത പരിഗണിച്ചാണോ അതല്ല, യോഗ്യതക്കൊപ്പം സീനിയോറിറ്റി പരിഗണിച്ചാണോ എന്ന് അറിയിക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയോടും സുപ്രിം കോടതി നിര്‍ദേശിച്ചു.

ഗുജറാത്ത് സര്‍ക്കാറിന്റെ സെക്രട്ടറിയോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയ സുപ്രിംകോടതി ഗുജറാത്ത് ഹൈക്കോടതിയുണ്ടാക്കിയ സ്ഥാനക്കയറ്റ പട്ടികയും ഗുജറാത്ത് സര്‍ക്കാര്‍ ഇറക്കിയ നിയമന വിജഞാപനവും അന്തിമമായി സുപ്രിം കോടതി വിധിയെ ആശ്രയിച്ചിരിക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

പരീക്ഷയിലെ മാര്‍ക്കും സീനിയോറിറ്റിയും പരിഗണിക്കാതെ തിരക്കിട്ട് നടത്തിയ സ്ഥാനക്കയറ്റത്തിനെതിരെ ഗുജറാത്തില്‍ മുതിര്‍ന്ന സിവില്‍ ജഡ്ജിമാരുടെ കേഡറിലുള്ള രവികുമാര്‍ മേത്തയും സചിന്‍ പ്രതാപ് റായ് മേത്തയുമാണ് സുപ്രിം കോടതിയെ സമീപിച്ചത്. നിയമനം റദ്ദാക്കാന്‍ സുപ്രീംകോടതിയിലെത്തിയ രവികുമാര്‍ ഗുജറാത്ത് സര്‍ക്കാറിലെ നിയമ വകുപ്പ് അണ്ടര്‍ സെക്രട്ടറിയും സചിന്‍ പ്രതാപ് റായ് ഗുജറാത്ത് നിയമ സേവന അതോറിറ്റി അസിസ്റ്റന്റ് ഡയറക്ടറുമാണ്. ഉയര്‍ന്ന മാര്‍ക്ക് കിട്ടിയ നിരവധി പേരെ മാറ്റി നിര്‍ത്തിയാണ് മാര്‍ക്ക് കുറഞ്ഞ പലര്‍ക്കും സ്ഥാനക്കയറ്റം നല്‍കിയതെന്ന് ഇരുവരും സുപ്രിം കോടതിയെ ബോധിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago