സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 93.12% വിജയം; കേരളത്തില്‍ 99.91%
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 93.12% വിജയം; കേരളത്തില്‍ 99.91%
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 93.12 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.28 ശതമാനം കുറവാണിത്. കേരളത്തില്‍ 99.91 ശതമാനമാണ് വിജയം. results.cbse.nic.in , cbse.gov.in എന്നി ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴിയും ഡിജിലോക്കര്‍ വഴിയും ഫലം അറിയാം.
21,84,117 വിദ്യാര്‍ത്ഥികളാണ് പത്താം ക്ലാസ് പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തത്. 21,65,805 പേര് പരീക്ഷയെഴുതി. 20,16,779 പേര് വിജയിച്ചു. പത്താം ക്ലാസ് പരീക്ഷയിലും തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 99.91 ശതമാനം. ഗുവാഹത്തിയിലാണ് ഏറ്റവും കുറവ് വിജയം. 76.90 ശതമാനം.
രാവിലെ പ്രസിദ്ധീകരിച്ച പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലത്തില്‍ 87.33 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖലയാണ് ഏറ്റവും കൂടുതല്‍ വിജയം കൈവരിച്ചത്. ഇത്തവണ 16ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഇന്റേണല്‍ അസസ്മെന്റ് അടക്കം 33 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് വിജയികളായി പ്രഖ്യാപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."