ബംഗാള്‍: തിരിച്ചൊഴുക്ക് പേടിയില്‍ ബി.ജെ.പി പാര്‍ട്ടി എം.എല്‍.എമാര്‍ പരിധിക്കു പുറത്ത് !
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍നിന്ന് 24 ബി.ജെ.പി എം.എല്‍.എമാര്‍ വിട്ടുനിന്നു. ഇതോടെ പാര്‍ട്ടിയില്‍നിന്നു കൂടുതല്‍ പേര് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ഒഴുകുമെന്ന ആശങ്കയിലായിരിക്കുകയാണ് ബി.ജെ.പി നേതൃത്വം.
പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഗവര്‍ണര്‍ ജഗ്ദീപ് ദാന്കറുമായി തിങ്കളാഴ്ച വൈകിട്ട് നടത്തിയ കൂടിക്കാഴ്ചയില്‍നിന്നാണ് ബി.ജെ.പിയുടെ 74 എം.എല്‍.എമാരില്‍ 24 പേര് വിട്ടുനിന്നത്. ബംഗാളിലെ അക്രമങ്ങളും അനിഷ്ട സംഭവങ്ങളും ഗവര്‍ണറെ അറിയിക്കാനായിരുന്നു കൂടിക്കാഴ്ച. 24 പേര് എത്താതിരുന്നതോടെ 50 എം.എല്‍.എമാര്‍ ഒപ്പിട്ട നിവേദനമാണ് ഗവര്‍ണര്‍ക്കു നല്‍കിയത്.
ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയി തൃണമൂലിലേക്കു മടങ്ങിയതിനു പിന്നാലെ ബംഗാളില്‍ ബി.ജെ.പി പ്രതിസന്ധിയിലാണ്.
തെരഞ്ഞെടുപ്പിനു മുന്‍പു ബി.ജെ.പിയിലേക്കു കൂറുമാറിയ 34 തൃണമൂല്‍ എം.എല്‍.എമാരില്‍ ഭൂരിഭാഗം പേരും തൃണമൂലിലേക്കു തിരികെയെത്താനുള്ള താല്പര്യം പരസ്യമായും രഹസ്യമായും പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് ബി.ജെ.പി എം.എല്‍.എമാര്‍തന്നെ തൃണമൂലിലേക്കു പോകുന്നുവെന്ന അഭ്യൂഹം പരന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."