ബാങ്കിങ് ആപ്പ് ഡൗണാണോ? അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് അറിയാം വാട്‌സ് ആപ്പ് വഴി
അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് അറിയാം വാടസ് ആപ്പ് വഴി
ഒരു നിശ്ചിത കാലയളവില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നടന്ന ഇടപാടുകളുടെ വിശദമായ റിപ്പോര്‍ട്ടുകളാണ് ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍. ബാങ്ക് അക്കൗണ്ടില്‍ ഒരു വലിയ നിക്ഷേപം ഉള്ളപ്പോള്‍ മാസത്തിലൊരിക്കലോ അതിലധികമോ തവണ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കണം.
ഇനി നിങ്ങളുടെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ലഭിക്കാന്‍ ബാങ്കില്‍ പോവേണ്ട. സ്മാര്‍ട്ട് ഫോണില്‍ ഞൊടിയിടയില്‍ വിവരങ്ങള്‍ ലഭ്യമാകും. മൊബൈല്‍ ബാങ്കിങ് ആപ്പ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണ് പലപ്പോഴും ബാങ്കുകളിലേക്ക് തിരക്കിട്ട് പോകുന്നത്. എന്നാല്‍ വാട്‌സ് ആപ്പ് വഴി ബാങ്ക് സ്റ്റേറ്റ്‌മെന്റ് ലഭിക്കും ഈസിയായി. അതിനായി ഓരോ ബാങ്കുകള്‍ക്കും വാട്‌സ് ആപ്പ് അക്കൗണ്ടുകളുണ്ട്.
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് അതിന്റെ വാട്‌സ് ആപ്പ് നമ്പറിലേക്ക് മെസേജ് അയച്ചാല്‍ മതി.
എസ്.ബി.ഐ: 9022690226
ഐസിഐസിഐ: 8640086400
പഞ്ചാബ് നാഷണല്‍ ബാങ്ക്: 9264092640
ബാങ്ക് ഓഫ് ബറോഡ:8433888777
എച്ച്ഡിഎഫ്‌സി: 7070022222
യൂണിയന്‍ ബാങ്ക്: 9666606060
ബാങ്ക് ഓഫ് ഇന്ത്യ: 8376006006
ആക്‌സിസ് ബാങ്ക്:7036165000
കൊടക്:7710811811
ഐഡിബിഐ: 8860045678
ഫെഡറല്‍ ബാങ്ക്: 8108030845
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."