വിദ്യകൊണ്ടേ സമൂഹ ശാക്തീകരണം സാധ്യമാകൂ: ഡോ. ബഹാഉദ്ദീന്‍ നദ്‌വി
അബൂദബി
വിദ്യകൊണ്ടേ സമൂഹ ശാക്തീകരണം സാധ്യമാകൂവെന്നും നാടിന്റെ സർവോൻമുഖ പുരോഗതിക്ക് അറിവിന്റെ പ്രസരണമാണ് ആവശ്യമെന്നും ദാറുല്‍ഹുദാ ഇസ് ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി. ആസ്പയര്‍ 2030 ൻ്റെ ഭാഗമായി അബൂദബി ഹാദിയ അബൂദബി ഇസ് ലാമിക് സെന്ററില്‍ സംഘടിപ്പിച്ച സോളിലോഖി 2022ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ് ലിം വിദ്യാഭ്യാസം, അതിജീവനവും ശാക്തികരണവും എന്ന വിഷയത്തില്‍ ശറഫുദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണവും സിംസാറുല്‍ ഹഖ് ഹുദവി ഉപസംഹാര ഭാഷണവും നടത്തി. കെ.പി കബീര്‍ ഹുദവി അധ്യക്ഷനായി. സയ്യിദ് പൂക്കോയ തങ്ങള്‍ ബാഅലവി അല്‍ ഐന്‍ ഉദ്ഘാടനംചെയ്തു.
നീ നിന്നെ അറിയുക എന്ന സെഷനില്‍ അലി അസ്ഗര്‍ ഹുദവി ഷാര്‍ജ, സമ്പാദനം നിക്ഷേപം: ഇസ് ലാമിക വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ ഫൈസല്‍ നിയാസ് ഹുദവി ഖത്തര്‍, മതനിരാസം അഥവാ യുക്തിരാഹിത്യം എന്ന വിഷയത്തില്‍ അബ്ദുല്‍ സലാം ബാഖവി ദുബൈ, അബ്ദുല്‍ റശീദ് ഹുദവി ഏലംകുളം സംസാരിച്ചു.
ഹാദിയ അക്കാദമിക്കു കീഴില്‍ സി.എസ്.ഇ നടത്തുന്ന ഹിമായ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും ഹിമായ സി.സി.ഐ.പി കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ആദരിക്കലും നടത്തി. അബ്ദുറഹ്മാന്‍ തങ്ങള്‍, അബ്ദുല്ല നദ് വി, അബ്ദുല്‍ റഊഫ് അഹ്‌സനി, അബ്ദുല്‍ സലാം ഒഴൂര്‍, അബ്ദുല്‍ അസീസ് കാളിയാടന്‍, അഡ്വ. ശറഫുദീന്‍ പ്രസംഗിച്ചു.
ഹാഫിള് ശംസീര്‍ അലി ഹുദവി, കെ.പി അശ്‌റഫ് ഹുദവി, ഹാഫിള് മുഹമ്മദ് അലി ഹുദവി, അബ്ദുല്‍ മജീദ് ഹുദവി, അബ്ദുല്‍ ബാരി ഹുദവി, സയ്യിദ് റഫീഖുദ്ദീന്‍ തങ്ങള്‍ ഹുദവി, അബ്ദുല്‍ ലത്വീഫ് ഹുദവി, സൈദലവി ഹുദവി, അബ്ദുല്‍ റഹ്മാന്‍ ഹുദവി സംസാരിച്ചു.
അബ്ദുല്‍ നാസര്‍ ഹുദവി പയ്യനാട്, സി.എം സുഹൈല്‍ ഹുദവി മണ്ണാര്‍ക്കാട് സംസാരിച്ചു. കെ.പി അബ്ദുല്‍ വഹാബ് ഹുദവി, കെ. മജീദ് ഹുദവി, സൈദലവി ഹുദവി നെടുങ്ങോട്ടൂര്‍, സജ്ജാദ് ഹുദവി, സഹീര്‍ ഹുദവി കര്‍ണ്ണാടക, നജ്മുദ്ദീന്‍ ഹുദവി, മുര്‍ഷാദ് ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."